Loading ...

Home National

കുടിവെള്ള ശുദ്ധീകരണത്തിനായി വരുന്നു സ്വച്ഛ് പാനി അഭിയാന്‍

ന്യൂ ഡല്‍ഹി : ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായി രാജ്യവ്യാപകമായി സ്വച്ഛ് പാനി അഭിയാനുമായി കേന്ദ്ര ഭക്ഷ്യമന്ത്രാലയം. ഇതിനോടനുബന്ധിച്ച്‌ ഇനി മുതല്‍ സംസ്ഥാനങ്ങള്‍ കുടിവെള്ളത്തിന് ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് മാനദണ്ഡമനുസരിച്ചുള്ള നിലവാരം ഉറപ്പുവരുത്തണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി. 2024ഓടെ രാജ്യവ്യാപകമായി കുഴല്‍ മാര്‍ഗം എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സ്വച്ഛ് പാനി അഭിയാന് രൂപം നല്‍കിയതെന്നും കേന്ദ്ര ഭക്ഷ്യ മന്ത്രി റാംവിലാസ് പാസ്വാന്‍ പറഞ്ഞു.

Related News