Loading ...

Home sports

ഇന്ത്യ- ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ്; ഡീന്‍ എല്‍ഗാറിന് സെഞ്ചുറി

വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാറിന് സെഞ്ചുറി. കരിയറിലെ 12-ാം ടെസ്റ്റ് സെഞ്ചുറിയാണ് താരം വിശാഖപട്ടണത്ത് നേടിയത്. 175 പന്തില്‍ 11 ഫോറും നാലു സിക്സും ഉള്‍പ്പെടെയാണ് എല്‍ഗാര്‍ സെഞ്ചുറിയിലെത്തിയത്.
63 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡീന്‍ എല്‍ഗാര്‍ - ഫാഫ് ഡുപ്ലെസി കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും 115 റണ്‍സ് ദക്ഷിണാഫ്രിക്കന്‍ സ്കോറിലേക്ക് ചേര്‍ത്തു. അര്‍ധ സെഞ്ചുറി നേടിയ ഡുപ്ലെസിയെ (55) അശ്വിന്‍ മടക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. എല്‍ഗാറിനൊപ്പം 22 റണ്‍സോടെ ഇപ്പോള്‍ ക്വിന്റണ്‍ ഡിക്കോക്കാണ് ക്രീസില്‍. എഴുപത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചിന് 229 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.
മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ നാലിന് 153 റണ്‍സെന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. 18 റണ്‍സെടുത്ത ടെംബ ബവുമയുടെ വിക്കറ്റാണ് അവര്‍ക്ക് മൂന്നാം ദിനം ആദ്യം നഷ്ടമായത്. ഇഷാന്ത് ശര്‍മയ്ക്കാണ് വിക്കറ്റ്.

Related News