Loading ...

Home National

രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം: സാമ്ബത്തിക സ്ഥിതി തകര്‍ത്തു, പാവങ്ങള്‍ക്ക് വേണ്ടിയല്ല പ്രധാനമന്ത്രി നിലകൊള്ളുന്നത്: രാഹുല്‍ ഗാന്ധി

വയനാട്: രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നമിട്ട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതി തകര്‍ത്തത് മോദിയാണ്. രാജ്യത്തെ പാവങ്ങള്‍ക്ക് വേണ്ടിയല്ല പ്രധാനമന്ത്രി നിലകൊള്ളുന്നത്. പ്രധാനമന്ത്രിക്കെതിരെ പറഞ്ഞാല്‍ ജയിലിലാകുമെന്ന് രാഹുല്‍ പറഞ്ഞു. ഒരു സിദ്ധാന്തം മതിയെന്ന് കരുതുന്നവരാണ് രാജ്യം ഭരിക്കുന്നത്.
രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച 50 പ്രമുഖര്‍ക്കെതിരെ കേസെടുത്തതിനെയും രാഹുല്‍ ശക്തമായി അപലപിച്ചു. വികസന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം നീക്കുന്നതിന് എല്ലാ നിയമസഹായവും ഉറപ്പുനല്‍കുന്നതായി രാഹുല്‍ പറഞ്ഞിരുന്നു. നിരാഹാരമിരിക്കുന്ന അഞ്ചുപേരെയും രാഹുല്‍ കണ്ടു. വനപാതയിലൂടെയുള്ള ഗതാഗതം ഇന്ത്യയിലെ പല ഭാഗത്തുമുണ്ട്. അത് വയനാട്ടില്‍ മാത്രമായി തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു.കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും കൂടുതല്‍ ഉറപ്പുകള്‍ ലഭിക്കുന്നത് വരെ നിരാഹാര സമരം തുടരാനാണ് ഇന്നലെ രാത്രി ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചത്. ബത്തേരിയിലെ സന്ദര്‍ശനത്തിന് ശേഷം കലക്ടറേറ്റില്‍ നടക്കുന്ന വികസനസമിതി യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. അതിന് ശേഷം ഡല്‍ഹിക്ക് തിരിക്കും.

Related News