Loading ...

Home National

മോഡി--ഷി ജിന്‍പിങ്‌ കൂടിക്കാഴ്ച മഹാബലിപുരത്ത്‌

ന്യൂഡല്‍ഹി > പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള അനൗദ്യോ​ഗിക കൂടിക്കാഴ്ച ചെന്നൈയ്ക്ക് സമീപമുള്ള മഹാബലിപുരത്ത് നടക്കും. രണ്ടാമത്‌ കൂട്ടിക്കാഴ്ചയ്ക്കായി അടുത്ത ആഴ്ച ഷി ജിന്‍ ഇന്ത്യയിലെത്തും. എട്ടിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചെെന സന്ദര്‍ശിക്കുന്നുണ്ട്. കശ്മീര്‍ വിഷയത്തില്‍ ചൈന ഐക്യരാഷ്ട്ര സമിതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കാന്‍ ഇന്ത്യന്‍ വിദേശമന്ത്രി എസ് ജയശങ്കര്‍ ആ​ഗസ്തില്‍ ചൈന സന്ദര്‍ശിച്ചിരുന്നു.


Related News