Loading ...

Home Gulf

ദുബായ് കെഎംസിസി എസ് എസ് എല്‍ സി തുല്യതാ കോഴ്സ്, എട്ടാമത് ബാച്ചിലേക്കുള്ള റെജിസ്ട്രേഷന്‍ ഒക്ടോബര്‍ 15 വരെ

ദുബായ്: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് , സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് മലയാളികള്‍ക്കായി ദുബായ് കെ എം സി സി നടത്തുന്ന എസ് എസ് എല്‍ സി തുല്യതാ കോഴ്സിന്‍റെ എട്ടാമത് ബാച്ചിലേക്കുള്ള റജിസ്ട്രേഷന്‍ ദുബായ് കെ എം സി സി ഓഫീസില്‍ ആരംഭിച്ചു. ഒക്ടോബര്‍ 15 വരെയാണ് റെജിസ്ട്രേഷന്‍ കാലാവധി. തുല്യതാ കോഴ്സ് വഴി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് ഉയര്‍ന്ന തൊഴിലവസരങ്ങള്‍ സ്വന്തമാക്കാന്‍ സഹായകമായിട്ടുണ്ട്. പഠിതാക്കള്‍ക്ക് വേണ്ടി ദുബായ് കെ എം സി സി നടത്തുന്ന സൗജന്യ സമ്ബര്‍ക്ക ക്ലാസുകള്‍ 2019 ഒക്ടോബറില്‍ ദുബായ് കെ എം സി സി ഹാളില്‍ ആരംഭിക്കും.വെള്ളിയാഴ്ച്ചകളില്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് സമയം.2020 സെപ്റ്റംബറിലാണ് പരീക്ഷ. അപേക്ഷാ ഫോറം www.literacymissionkerala.org എന്ന വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതും ഫീസിനത്തില്‍ അടക്കേണ്ട തുക രണ്ടു ഗഡുക്കളായി അടക്കാവുന്നതുമാണ്.അപേക്ഷകര്‍ വിസാ പേജടക്കമുള്ള പാസ്പോര്‍ട്ട് കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവയും ഏഴാം ക്ലാസ് പാസ്സായതിന്‍റെ സര്‍ട്ടിഫിക്കറ്റ്, ടി.സി ,പഠിച്ച സ്കൂളില്‍ നിന്നുള്ള ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലുമൊന്നും സമര്‍പ്പിക്കേണ്ടതാണ്. വിവിധ സാഹചര്യങ്ങളാല്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നവര്‍ ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കണമെന്ന് ദുബായ് കെ എം സി സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറര്‍ പി കെ ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്:
04-2727773
ഷഹീര്‍ (കൊല്ലം-കോ-ഓര്‍ഡിനേറ്റര്‍)
050 7152021

Related News