Loading ...

Home sports

ടെസ്റ്റ് ഓപ്പണര്‍ സ്ഥാനം സെഞ്ചുറി അടിച്ച്‌ ആഘോഷിച്ച്‌ രോഹിത്

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഇതിനകം 59 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 202 റണ്‍സ് എന്ന നിലയിലാണ്. ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി അടിച്ച രോഹിത് ശര്‍മയുടെ പ്രകടനമാണ് ഇതില്‍ ശ്രദ്ധേയം. 174 പന്ത് ഇതിനകം നേരിട്ട രോഹിത് അഞ്ച് സിക്‌സറും 12 ബൗണ്ടറിയും അടക്കം 115 റണ്‍സെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ രോഹിതിന്റെ നാലാം സെഞ്ചുറിയാണിത്. അര്‍ധ സെഞ്ചുറി തികച്ച മായങ്ക് അഗര്‍വാള്‍ രോഹിതിന് മികച്ച പിന്തുണയാണ് നല്‍കിയത്. 11 ഫോറും രണ്ട് സിക്‌സറുമടക്കം മയാങ്ക് ഇതിന് 84 റണ്‍സ് കുറിച്ചിട്ടുണ്ട്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി അഞ്ച് ബൗളര്‍മാര്‍ മാറിമാറി എറിഞ്ഞെങ്കിലും ഇന്ത്യന്‍ ഓപ്പണിംഗിന് ഒരു കുലുക്കവും സംഭവിച്ചിട്ടില്ല. വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

Related News