Loading ...

Home sports

വന്‍ തിരിച്ചടി, ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മുടങ്ങിയേക്കും

വിശാഖപട്ടണം: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തിന് മഴയുടെ കനത്ത ഭീഷണി. മത്സരം നടക്കുന്ന വിശാഖപട്ടണത്ത് അടുത്ത ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇതോടെ മത്സരം മുടങ്ങിയേക്കും എന്ന ആശങ്ക ശക്തമാണ്.മത്സരത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളുടെ ഭൂരിഭാഗം സമയവും മഴയെടുക്കും. പിന്നീടുള്ള ദിവസങ്ങളില്‍ ഭാഗികമായി മഴ മത്സരം തടസപ്പെത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രം പുറത്തുവിടുന്ന വിവരം. ഇതോടെ ആരാധകര്‍ കനത്ത നിരാശയിലാണ്.ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍- ദക്ഷിണാഫ്രിക്ക സന്നാഹ മത്സരം മഴ കാരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. വിജയനഗരത്തിലായിരുന്നു മത്സരം. വിശാഖപട്ടണത്തിന്റെ 50 കിലോമീറ്റര്‍ ചുറ്റളവിലാണ് à´ˆ പ്രദേശം. à´•à´¾à´²à´¾à´µà´¸àµà´¥ കേന്ദ്രത്തിന്റെ പ്രവചനം ശരിയാവുകയാണെങ്കില്‍ ആദ്യമത്സരത്തിന് ഫലമുണ്ടായേക്കില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ശക്തമായ മഴയാണ് വിശാഖപട്ടണത്ത്.ഇതിന് മുമ്ബ് ഒരു ടെസ്റ്റ് മത്സരം മാത്രമാണ് വിശാഖപട്ടണം വൈ എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ നടന്നത്. നവംബര്‍ 17-ന് ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ 246 റണ്‍സിന് വിജയിച്ചിരുന്നു. അന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 455 റണ്‍സ് നേടിയിരുന്നു. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയും ആര്‍ അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനവുമായിരുന്നു അന്നത്തെ മത്സരത്തിന്റെ പ്രത്യേകത.

Related News