Loading ...

Home India

കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം: പാകിസ്ഥാന്റെ ക്ഷണം നിരസിച്ച്‌ മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിനുള്ള പാകിസ്ഥാന്റെ ക്ഷണം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സ്വീകരിക്കില്ല. വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ച ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് മന്‍മോഹന്‍ സിംഗുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. സിഖ് വിഭാഗക്കാരുടെ നേതാവെന്ന നിലയിലാണ് മുന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതെന്ന് പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രി à´·à´¾ മഹമൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. à´ˆ മാസം ഒമ്ബതിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്ഥാന്‍ ക്ഷണിച്ചിട്ടില്ല. അതിനിടെ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ഗൗരവ് അലുവാലിയയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ അതൃപ്തി അറിയിച്ചു. à´•à´´à´¿à´žàµà´ž ശനി, ഞായര്‍ ദിവസങ്ങളില്‍ പാകിസ്ഥാന്റെ പ്രകോപനത്തിന് കരസേന തിരിച്ചടി നല്‍കിയിരുന്നു. അതിര്‍ത്തിക്കപ്പുറത്ത് 13 വയസുകാരനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സേനയുടേത് പ്രകോപനമില്ലാതെയുള്ള പ്രതികരണമെന്നാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. കര്‍ത്താപൂര്‍ ഇടനാഴി നിര്‍മ്മിക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ നവംബറിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തറക്കല്ലിട്ടത്. ഗുരു നാനാക്കിന്റെ സമാധിസ്ഥലമായ കര്‍ത്താപൂര്‍ ഗുരുദ്വാര ഇപ്പോള്‍ പാകിസ്ഥാനിലാണ്.

Related News