Loading ...

Home Kerala

ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. മഞ്ചേശ്വരത്ത് 13 പേരും എറണാകുളത്ത് 11 പേരും വട്ടിയൂര്‍ക്കാവില്‍ 10 പേരും കോന്നിയില്‍ ഏഴ് പേരും അരൂരില്‍ ആറ് പേരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.വട്ടിയൂര്‍ക്കാവിലും അരൂരിലും എറണാകുളത്തും പ്രധാന സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാരുണ്ട്. വ്യാഴാഴ്ച വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്.


Related News