Loading ...

Home USA

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യു.എസില്‍ തങ്ങുന്നതിനോട് എതിര്‍പ്പില്ളെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ ജോലിക്കാരായി യു.എസില്‍ തങ്ങുന്നതിനോട് എതിര്‍പ്പില്ളെന്ന് റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സമര്‍ഥരാണെന്നും പഠനത്തിലും മറ്റും മികച്ച പ്രകടനം കാഴ്ചവെക്കുന്ന അവരെ യു.എസിന് ആവശ്യമാണെന്നും ഫോക്സ് ന്യൂസ് ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് അഭിപ്രായപ്പെട്ടു. കുടിയേറ്റ വംശജര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ട്രംപ്, പ്രസിഡന്‍റായാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള താല്‍ക്കാലിക വിസ നിര്‍ത്തലാക്കുമെന്ന് കഴിഞ്ഞയാഴ്ച മിയാമി സര്‍വകലാശാലയില്‍ നടന്ന സംവാദത്തിനിടെ പറഞ്ഞിരുന്നു.

Related News