Loading ...

Home India

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: നാലാഴ്​ച്ചക്കകം വിശദീകരണം നല്‍കണം- സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മുകശ്മീരി​​​​​െന്‍റ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ വിശദീകരണം നല്‍കാന്‍ ​കേന്ദ്രസര്‍ക്കാറിന്​ കൂടുതല്‍ സമയം അനുവദിച്ച്‌​ സുപ്രീംകോടതി. 28 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഹരജികളില്‍ വിശദീകരണം നല്‍കണം. കേന്ദ്രസര്‍ക്കാര്‍ വിശദീകരണത്തില്‍ ഹരജിക്കാര്‍ ഒരാഴ്​ച്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും ഭരണഘടനാ ബെഞ്ച്​ ഉത്തരവിട്ടു.കേന്ദ്രസര്‍ക്കാറും ജമ്മുകശ്​മീര്‍ സര്‍ക്കാറും നാലാഴ്​ച്ചക്കകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. ഹരജികള്‍ നവംബര്‍ 14ന്​ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്​. à´œà´¸àµâ€‹à´±àµà´±à´¿à´¸àµà´®à´¾à´°à´¾à´¯ à´Ž.എസ്​ കൗള്‍, ആര്‍. സുഭാഷ്​ റെഡ്​ഢി, ബി.ആര്‍ ഗവായ്​, സൂര്യ കാന്ത്​ എന്നിവരായിരുന്നു​ ഭരണഘടനാ ബെഞ്ചിലെ മറ്റ്​ അംഗങ്ങള്‍.ഹരജികളില്‍ എതിര്‍ സത്യവാങ്​മൂലം നല്‍കാന്‍ നാലാഴ്​ച്ച സമയം ​നല്‍കണമെന്നാണ്​ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടത്​. ജമ്മുകശ്​മീര്‍ സോളിസിറ്റര്‍ ജനറലും നാലാഴ്​ച സമയം തന്നെയാണ്​ ആവശ്യപ്പെട്ടത്​. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാര്‍ വാദങ്ങളെ ഹരജിക്കാരു​െട അഭിഭാഷകര്‍ എതിര്‍ത്തു. സമയം നീട്ടി നല്‍കു​േമ്ബാള്‍ ഹരജികളില്‍ ഫലമില്ലാതാകുമെന്ന്​ ഹരജിക്കാര്‍ വാദിച്ചു.ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35 à´Ž എന്നീ ഭരണഘടന അനുച്ഛേദങ്ങള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ജമ്മുകശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണപ്രദേശങ്ങളാക്കി തിരിക്കുന്ന നിയമവും കേന്ദ്രം കൊണ്ടുവന്നിരുന്നു. ഇവ ചോദ്യം ചെയ്ത് 11ഹരജികളാണ് സുപ്രിം കോടതി പരിഗണിച്ചത്​.നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസനൈന്‍ മസൂദി എന്നിവര്‍ക്ക് പുറമെ ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാക്കളായ à´·à´¾ ഫൈസല്‍, ഷഹ്ല റാഷിദ്, അഭിഭാഷകരായ ഷാക്കിര്‍ ഷബീര്‍, à´Žà´‚.എല്‍ ശര്‍മ, സി.പി.à´Žà´‚ നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി എന്നിവരുള്‍പ്പെടെ 12 ഹരജിക്കാരാണുള്ളത്​. അഭിഭാഷകനായ എസ്​.എല്‍ ശര്‍മയാണ്​ ആദ്യം ഹരജി നല്‍കിയത്​. രാഷ്​ട്രപതിയുടെ ഉത്തരവ്​ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്​ ആഗസ്​റ്റ്​ ആറിനു തന്നെ ശര്‍മ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു.ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ക്ക് പുറമെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, അന്യായ തടവുകള്‍ എന്നിവ ചോദ്യം ചെയ്തുള്ള ഹരജികളും ഭരണഘടനാ​ െബഞ്ച് പരിഗണിക്കും. ഇതു സംബന്ധിച്ച്‌​ ഏഴു ഹരജികളാണ്​ ഭരണഘടനാ ബെഞ്ചിന്​ മുന്നിലുള്ളത്​. മാ​ധ്യ​മ​വി​ല​ക്കി​നെ​തി​രെ ക​ശ്​​മീ​ര്‍ ടൈം​സ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ഡി​റ്റ​ര്‍ അ​നു​രാ​ധ ഭാ​സി​ന്‍ ന​ല്‍​കി​യ ഹ​ര​ജി, മൊ​ബൈ​ല്‍, ഇ​ന്‍​റ​ര്‍​നെ​റ്റ്​ സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ ഡോ. ​സ​മീ​ര്‍ കൗ​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി, കു​ട്ടി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ള്‍​ക്കെ​തി​രെ ഏ​നാ​ക്ഷി ഗാം​ഗു​ലി​യു​ടെ ഹ​ര​ജി എ​ന്നി​വ​യും ഇ​തി​ലു​ള്‍​പ്പെ​ടും.

Related News