Loading ...

Home National

മഹാരാഷ്​ട്ര തെരഞ്ഞെടുപ്പ്​: ആദ്യ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു

മുംബൈ: ഈ മാസം 21ന്​ നടക്കുന്ന മഹാരാഷ്​ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടു. 125 അംഗ പട്ടികയാണ്​ പുറത്തു വിട്ടത്​.മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ നാഗ്​പൂര്‍ സൗത്ത്​വെസ്​റ്റില്‍ നിന്ന്​ ജനവിധി തേടും. ചന്ദ്രകാന്ത്​ പാട്ടീല്‍ കൊത്​രുദില്‍ നിന്നും ശിവജി മഹാരാജിന്‍െറ കുടുംബത്തില്‍ നിന്നുള്ള ശിവേന്ദ്ര സിങ്​ സതാറയില്‍ നിന്നും മത്സരിക്കും.52 സിറ്റിങ്​ എം.എല്‍.എമാര്‍ ആദ്യ ലിസ്​റ്റില്‍ ഉള്‍പ്പെട്ട​പ്പോള്‍ 12 എം.എല്‍.എമാരുടെ പേരുകള്‍ ലിസ്​റ്റിലില്ല. തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യം രൂപീകരിച്ച്‌​ തൊട്ടടുത്ത ദിവസം തന്നെയാണ്​ ബി.ജെ.പി ആദ്യ ലിസ്​റ്റ്​ പുറത്തുവിടുന്നത്​.

Related News