Loading ...

Home National

ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ സായുധസേനാ ട്രിബ്യൂണല്‍ ചെയര്‍മാനാകും

ന്യൂഡല്‍ഹി: സായുധസേനാ ട്രിബ്യൂണല്‍ ചെയര്‍മാനായി മലയാളിയായ ജസ്റ്റിസ് രാജേന്ദ്ര മേനോനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്തു. സായുധ സേനാ ട്രിബ്യൂണലിന്റെ നിലവിലെ ചെയര്‍മാന്‍ ജസ്റ്റിസ് വിരേന്ദര്‍ സിങ് ഒക്ടോബര്‍ ആറിന് വിരമിക്കുന്ന ഒഴിവിലേക്കാണ് രാജേന്ദ്ര മേനോന്‍ എത്തുക.ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് രാജേന്ദ്ര മേനോന്‍. സായുധസേനാ നിയമനങ്ങള്‍,കമ്മീഷന്‍, എന്‍റോള്‍മെന്റുകള്‍, സേവന വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെയും പരാതികളുടെയും വിധിന്യായങ്ങള്‍ നടത്താനും വിചാരണയ്ക്കുമുള്ള അധികാരംട്രിബ്യൂണല്‍ ചെയര്‍മാനുണ്ട്. ജബല്‍പുരില്‍ ജനിച്ച്‌, അവിടെനിന്ന് നിയമബരുദം നേടി ജബല്‍പുര്‍ ഹൈക്കോടതി ജഡ്ജിയായി മാറിയ ആളാണ് രാജേന്ദ്ര മേനോന്‍. ജസ്റ്റിസ് രാജേന്ദ്ര മേനോന്റെ പിതാവ് പി. ഭാസ്‌കരമേനോന്‍ മണ്ണാര്‍ക്കാട്ടുനിന്ന് ജോലി തേടിയാണ് മധ്യപ്രദേശിലെ ജബല്‍പുരിലെത്തിയത്. പോസ്റ്റല്‍ വകുപ്പില്‍ ജോലിലഭിച്ചതോടെ അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.

Related News