Loading ...

Home health

ചര്‍മ്മത്തിലെ അണുബാധ പ്രതിരോധിക്കാം

പലരും അഭിമുഖീകരിക്കുന്ന ഒരു ചര്‍മ്മ പ്രശ്‌നമാണ് ചര്‍മ്മത്തിലെ അണുബാധ. ശുചിത്വക്കുറവ്, പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വഴി, അന്തരീക്ഷ മലിനീകരണം, രോഗബാധിതനായ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് തുടങ്ങി അണുബാധയുടെ കാരണങ്ങള്‍ നിരവധിയാണ്. ചെറിച്ചിലും നീരും വീക്കവും ഉള്‍പ്പെടെ ചര്‍മ്മത്തിന്റെ അണുബാധയില്‍ നിരവധി പ്രകടമായ ലക്ഷണങ്ങളാണ് അനുഭവപ്പെടുന്നത്.
പലരും സ്വയം ചികിത്സയ്ക്കാണ് സാധാരണ മുന്‍തൂക്കം നല്‍കുന്നത്. സ്വയം ചികിത്സയില്‍ ഫലം കണ്ടില്ലെങ്കില്‍ മാത്രമേ വിദഗ്ദ്ധ ചികിത്സയെപ്പറ്റി ആലോചിക്കൂ. എന്നാല്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അണുബാധയ്ക്ക് വീട്ടിലെ ചില പൊടിക്കൈകളുടെ സഹായത്താല്‍ പരിഹാരം കാണാം. അണുബാധയെ ചെറുക്കുന്ന പൊടികൈകളായ ഗൃഹവിദ്യകളെക്കുറിച്ച്‌ അറിയൂ...
വെളിച്ചെണ്ണ: അല്പം വെളിച്ചെണ്ണ എടുത്ത് ചര്‍മ്മത്തിലെ രോഗബാധിത ഭാഗത്ത് തേയ്ച്ച്‌ നന്നായി മസാജ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ അണുബാധയെ ഫലപ്രദമായി പ്രതിരോധിക്കുന്നു. വെളിച്ചെണ്ണ ചര്‍മ്മത്തിലെ അണുബാധയെയും, വീക്കത്തെയും പ്രതിരോധിക്കുന്നു. ഇന്തുപ്പ്: കൈകാലുകളിലാണ് ആണുബാധയെങ്കില്‍, ചെറു ചൂടുവെള്ളത്തില്‍ ഇന്തുപ്പ് ഉപ്പ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് 20-30 മിനിറ്റ് അതില്‍ മുക്കിവയ്ക്കുക. ഇന്തുപ്പില്‍ മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ അണുബാധ കുറയ്ക്കുന്നതിന് സഹായിക്കും. ഉറങ്ങാന്‍ പോകുന്നതിന് മുമ്ബ് ഇന്തുപ്പ് ഇട്ട് വച്ച വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്. മഞ്ഞള്‍: രണ്ട് ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി എടുത്ത് വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അലര്‍ജ്ജിയുള്ള ശരീര ഭാഗത്ത് തേയ്ച്ച്‌ 30 മിനിറ്റിന് ശേഷം കഴുകി കളയുക. ചര്‍മ്മത്തെ സംരക്ഷിക്കാനാന്‍ ഇപ്രകാരം പകല്‍ സമയത്ത് ഒന്നോ - രണ്ടോ പ്രാവശ്യം ആവര്‍ത്തിച്ച്‌ ചെയ്യുന്നത് നല്ലാതാണ്. ചര്‍മ്മരോഗങ്ങളെ അകറ്റുക മാത്രമല്ല, ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഈ കൂട്ട് സഹായകമാണ്. വേപ്പില: വേപ്പില അരച്ച്‌ ചര്‍മ്മത്തിലെ അണുബാധ ഭാഗത്ത് തേയ്ച്ച്‌ മാസാജ് ചെയ്യുക. അല്‍പ്പ സമയം കഴിഞ്ഞ് കഴുകി കളയുക. ഇപ്രകാരം ചെയ്യുന്നത് വീക്കം, ചൊറിച്ചില്‍ തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. കറ്റാര്‍ വാഴ: ഒരു കറ്റാര്‍ വാഴ ഇല എടുത്ത് അതില്‍ നിന്ന് ഒരു സ്പൂണ്‍ ജെല്‍ എടുക്കുക. ഈ ജെല്‍ ഉപയോഗിച്ച്‌് 20- 30 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകിക്കളയുക. ഇപ്രകാരം ചെയ്യുന്നത് അണുബാധയെ പ്രതിരോധിക്കുക മാത്രമല്ല, ചര്‍മ്മത്തെ കൂടുതല്‍ ആരോഗ്യമുള്ളതാക്കുന്നു. ഒലിവ് ഓയില്‍ : കയ്യില്‍ ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ എടുത്ത് രോഗബാധിത ഭാഗത്ത് സൗമ്യമായി മസാജ് ചെയ്യുക. ശേഷം 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഉറങ്ങാന്‍ പോകുന്നതിനുമുമ്ബ് ഇപ്രകാരം ഒലീവ് ഓയില്‍ ഉപയോഗിച്ചാല്‍ രോഗശമനത്തിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ശക്തമായ ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കും. വാസ്‌ലിന്‍: അല്പം വാസ്‌ലിന്‍ അല്ലെങ്കില്‍ പെട്രോളിയം ജെല്ലി രോഗബാധിത ശരീരഭാഗത്ത് തേയ്ച്ച്‌ മസാജ് ചെയ്യുക. വാസ്‌ലിന്‍ ചര്‍മ്മത്തെ നന്നായി ഈര്‍പ്പരഹിതമാക്കുകയും രോഗബാധിത ഭാഗത്തെ അണുബാധ തടഞ്ഞ് സംരക്ഷിത പാളിയായി പ്രവര്‍ത്തിക്കുന്നു. ചോളപ്പൊടി: രോഗബാധിത ചര്‍മ്മ ഭാഗത്ത് ചോളപ്പൊടി ഒരു പാളി പോലെ തേയ്ക്കുക. തണുപ്പുകാലത്ത് ചര്‍മ്മത്തിലുണ്ടാകുന്ന ഈര്‍പ്പത്താലുള്ള പ്രശ്‌നങ്ങളെയും, വേദനയെയും ഇത് പ്രതിരോധിക്കുന്നു. ബേക്കിംഗ് സോഡ: ബേക്കിംഗ് സോഡ വെള്ളം ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിലെ തവിട്ടുനിറമുള്ള ഭാഗങ്ങളില്‍ തേയ്ച്ച്‌ 20 - 30 മിനിറ്റ് മസാജ് ചെയ്യുക. ബേക്കിംഗ് സോഡയുടെ ക്ഷാര സ്വഭാവം ചര്‍മ്മത്തിന്റെ പി.എച്ച്‌ പുനഃരാവിഷ്‌കരിക്കുകയും രോഗശമനം നല്‍കുന്ന പ്രകൃതിദത്ത ആന്റിസെപ്റ്റിക്കായിത് പ്രവര്‍ത്തിക്കുന്നു. ആപ്പിള്‍ സിഡെര്‍ വിനെഗര്‍: ഒരു സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ എടുത്ത് ഒരു ഗ്‌ളാസ് വെള്ളത്തില്‍ ചേര്‍ക്കുക. നന്നായി ഇളക്കി അതില്‍ ഒരു പരുത്തി പാഡ് മുക്കിവയ്ക്കുക. രോഗം ബാധിച്ച ചര്‍മ്മ ഭാഗങ്ങളില്‍ ഈ മിശ്രിതം ഉപയോഗിച്ച്‌ മസാജ് ചെയ്യുക. ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ വിന്‍സ്റ്ററിന്റെയും ആന്റിക്ക്രൊബിബിയല്‍ ആന്റിന കോശങ്ങള്‍് ചര്‍മ്മത്തിലെ രോഗലക്ഷണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായകമാണ്.

Related News