Loading ...

Home India

'ഇന്ത്യയില്‍ നിന്ന് ലോകം ഒരുപാട് പ്രതീക്ഷിക്കുന്നു'; ലോകത്തെ മഹത്തായ രാഷ്ട്രമായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി

ലോകത്തിന് ഇന്ത്യയില്‍ നിന്ന് വലിയ പ്രതീക്ഷകളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തന്റെ സര്‍ക്കാര്‍ രാജ്യത്തെ മഹത്വത്തിന്റെ പാതയിലേക്ക് നയിക്കുമെന്നും അത് ലോകമെമ്ബാടും പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.ചെന്നൈയില്‍ സിംഗപ്പൂര്‍-ഇന്ത്യ ഹാക്കത്തോണിന്റെ സമ്മാന വിതരണ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ എത്തുന്നത്. ഐഐടി-മദ്രാസ് റിസര്‍ച്ച്‌ പാര്‍ക്ക് സ്റ്റാര്‍ട്ട്‌അപ്പുകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഐ.ഐ.ടിമദ്രാസിലെ 56ാമത് സമ്മേളനത്തില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. 'ലോകത്തിന് ഇന്ത്യയില്‍ നിന്ന് വലിയ പ്രതീക്ഷകളുണ്ട്, എന്റെ യുഎസ് പര്യടനത്തില്‍ നിന്ന് അത് വ്യക്തമായി മനസ്സിലായി ..ആ പ്രതീക്ഷ വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഞങ്ങള്‍ ഇന്ത്യയുടെ ക്ഷേമവും വളര്‍ച്ചയും ഈ സര്‍ക്കാര്‍ ഉറപ്പുവരുത്തു.ലോകത്തിലെ തന്നെ ഒരു മഹത്തായ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മഹത്തരമാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ജോലി മാത്രമല്ല, 130 കോടി പൗരന്മാരിലും അതിന്റെ ഉത്തരവാദിത്വമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

Related News