Loading ...

Home Kerala

മ​ര​ടി​ലെ ഫ്ളാ​റ്റ് ഉടമകള്‍ക്ക് 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: മ​ര​ടി​ലെ ഫ്ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് 25 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം. ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്ക​ണ​മെ​ന്ന് കോ​ട​തി​ക്കി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഇ​ട​ക്കാ​ല ആ​ശ്വാ​സ​മാ​യി 25 ല​ക്ഷം രൂ​പ സ​ര്‍​ക്കാ​ര്‍ താ​മ​സ​ക്കാ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ഈ ​തു​ക ഫ്ളാ​റ്റു​ട​മ​ക​ളി​ല്‍ നി​ന്ന് പി​ന്നീ​ട് ഈ​ടാ​ക്ക​ണം.​സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ച്ച്‌ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യ​തി​നു ശേ​ഷം ബാ​ക്കി തു​ക തീ​രു​മാ​നി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഒ​രു ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.

മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ന്ന​തി​നു 90 ദി​വ​സ​ങ്ങ​ള്‍ വേ​ണ​മെ​ന്നും അ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ മാ​റ്റാ​ന്‍ ഒ​രു മാ​സം കൂ​ടി സ​മ​യം ആ​വ​ശ്യ​മു​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ച്ചു.

ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ച്ചു നീ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ചെ​ല​വി​ല്‍ മ​റ്റ് ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. മ​ര​ട് വി​ഷ​യ​ത്തി​ല്‍ നി​ല​വി​ലെ സ്ഥി​തി​യും കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​പ്പോ​ഴാ​യി​രു​ന്നു ജ​ഡ്ജി​യു​ടെ നി​രീ​ക്ഷ​ണം.

Related News