Loading ...

Home Kerala

മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് വേണ്ടത് മൂന്ന് മാസം; കര്‍മ്മ പദ്ധതി സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

ഡല്‍ഹി: നിയമലംഘനം നടന്നുവെന്ന് കണ്ടെത്തിയ മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. ഒക്ടോബര്‍ 11 മുതല്‍ ഫ്ലാറ്റുകള്‍ പൊളിച്ചു തുടങ്ങും. മൂന്ന് മാസം കൊണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിക്കുമെന്നും 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കും. ഫ്ലാറ്റ് പൊളിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികളും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഫ്ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചതായും വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതായും സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തും. വരും ദിവസങ്ങളില്‍ തന്നെ താമസക്കാരെ ഫ്ലാറ്റില്‍ നിന്ന് ഒഴിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഞായറാഴ്ച മുതല്‍ ഒഴിപ്പിക്കല്‍ ആരംഭിക്കും. ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ കുരുക്ക് മുറുകുന്നു; കേസ് ക്രൈം ബ്രാഞ്ചിന് അതേസമയം മരടില്‍ അനധികൃതമായി ഫ്‌ളാറ്റ് നിര്‍മ്മിച്ച കമ്ബനികള്‍ക്കെതിരെ കുരുക്ക് മുറുക്കി സര്‍ക്കാര്‍. ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല. മരട്, പനങ്ങാട് പൊലീസ് സ്റ്റേഷനുകളിലാണ് ഫ്ളാറ്റ് ഉടമകള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമ്ബനി ഉടമകളെ കൂടാതെ അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനാണ് തീരുമാനം. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഡിജിപിയാണ് ഉത്തരവിട്ടത്. ഐപിസി 406, 420 വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിത്. ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നിര്‍മ്മാണക്കമ്ബനികളുടെ ഉടമകളാണ് കേസിലെ പ്രതികള്‍. മരട്: ഒക്ടോബര്‍ 11 മുതല്‍ ഫ്ലാറ്റുകള്‍ പൊളിച്ചു തുടങ്ങും; വൈദ്യുതി ബന്ധം വിച്ഛേദിച്ചു കഴിഞ്ഞ ദിവസം ഫ്ലാറ്റുകളിലെ വൈദ്യൂതി ബന്ധം വിച്ഛേദിച്ചിരുന്നു. നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ഒരേ സമയത്താണ് വിച്ഛേദിച്ചത്. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയാണ് കെഎസ്‌ഇബിയുടെ നടപടി. അതേസമയം ജനറേറ്റര്‍ ഉള്‍പ്പടെയുള്ള ബദല്‍ മാര്‍ഗമൊരുക്കി സര്‍ക്കാര്‍ നടപടികളെ നേരിടുകയാണ് ഫ്ലാറ്റുടമകള്‍. ലര്‍ച്ചെ എത്തി ആരും അറിയാതെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്ലാറ്റ് ഉടമകള്‍ ആരോപിച്ചു.

Related News