Loading ...

Home sports

ഗെയ്ൽ(100) ഇംഗ്ലണ്ടിനെ അടിച്ചുപരത്തി; വിൻഡീസ് ജയത്തോടെ തുടങ്ങി

മുംബൈ: ട്വൻറി 20 ലോകകപ്പിൽ വിൻഡീസിന് ജയത്തോടെ  തുടക്കം. ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റിനാണ് വിൻഡിസ് ജയിച്ചത്. സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലിൻെറ മികവിലാണ് കരീബിയൻ സംഘം വിജയിച്ചത്. ടോസ് നേടിയ വിൻഡിസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 182 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ വിൻഡീസ് 11 പന്തുകൾ ബാക്കിയിരിക്കെ ലക്ഷ്യം കണ്ടു. 48 പന്തിൽ 11 സിക്സും 5 ഫോറും അടങ്ങുന്നതായിരുന്നു ഗെയ്ലിൻെറ ഇന്നിങ്സ്. മർലോൺ സാമുവൽസും (37) വിൻഡീസ് നിരയിൽ തിളങ്ങി.

Related News