Loading ...

Home sports

കൊറിയ ഓപ്പണ്‍: സിന്ധുവിന് വീണ്ടും തിരിച്ചടി; ആദ്യ റൗണ്ടില്‍ പുറത്ത്

സോള്‍ : ലോക ചാമ്ബ്യനായ പി.വി. സിന്ധുവിന് കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പരാജയം. ആദ്യ റൗണ്ടില്‍ അമേരിക്കയുടെ ബെയ്‌വന്‍ ഴാങ്ങിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍ : 21-7, 22-24, 15-21. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധു മത്സരം മുഴുവന്‍ കൈപ്പിടിയിലാക്കി എന്ന് തോന്നിച്ചെങ്കിലും രണ്ടും മൂന്നും ഗെയിമുകളില്‍ ഴാങ് മികച്ച പ്രകടനം പുറത്തെടുത്ത് മത്സരം സിന്ധുവില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ചൈന ഓപ്പണില്‍ സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. പുരുഷ വിഭാഗത്തില്‍ സായി പ്രണീത് ആദ്യ റൗണ്ടില്‍ പുറത്തായി. ഡെന്മാര്‍ക്കിന്റെ ആന്‍ഡേര്‍സ് ആന്‍ടെന്‍സെനിനെതിരെ ആദ്യ ഗെയിം നഷ്ടമാക്കിയ പ്രണീത് രണ്ടാം ഗെയിമില്‍ പിന്നില്‍ നില്‍ക്കെ പരിക്കിനെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു.സ്‌കോര്‍ : 9-21, 7-11.

Related News