Loading ...

Home sports

പരിക്ക്; ബുംറ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബരയ്ക്കില്ല, പകരം ഉമേഷ് യാദവ്

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബരയ്ക്കു മുമ്ബ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്കു കാരണം ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ ടെസ്റ്റ് പരമ്ബരയില്‍ കളിക്കില്ല.പുറംഭാഗത്തേറ്റ പരിക്കാണ് താരത്തിന് വില്ലനായത്. ബുംറയ്ക്കു പകരം പേസര്‍ ഉമേഷ് യാദവിനെ ടീമിലെടുത്തിട്ടുണ്ട്.താരങ്ങള്‍ക്ക് പതിവായി നടത്താറുള്ള പതിവ് റേഡിയോളജിക്കല്‍ സ്‌ക്രീനിങ്ങിനിടെയാണ് ബുംറയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ടത്.

Related News