Loading ...

Home sports

ഫിഫ പുരസ്കാരം; അവ​ഗണിക്കപ്പെട്ട് മാഞ്ചസ്റ്റര്‍ സിറ്റി

കഴിഞ്ഞ സീസണില്‍ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ ടീമുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി. ഇം​ഗ്ലണ്ടിലെ മൂന്ന് കിരീടങ്ങളും സ്വന്തമാക്കിയ സിറ്റി ടീമന് എന്നാല്‍ ഫിഫ പുരസ്കാരനിശയില്‍ പരിപൂര്‍ണ അവ​ഗണ. ഫിഫ ലോകഇലവനില്‍ സിറ്റിയുടെ ഒരു താരം പോലും ഉള്‍പ്പെട്ടില്ല.പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ വിവാദമായതാണ് ഇക്കുറി ഫിഫ ഇലവന്‍. കഴിഞ്ഞ സീസണില്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ലാത്ത റയല്‍ മഡ്രിഡില്‍ നിന്ന് മൂന്ന് താരങ്ങള്‍ ഉള്‍പ്പെട്ടതാണ് വിവാദത്തിന് കാരണം. പ്രത്യേകിച്ച്‌ മാഴ്സലോയുടേയും ലുക്കാ മോഡ്രിച്ചിന്റേയും. ഇവരെ ഉള്‍പ്പെടുത്തിയിട്ട് പോലും മാഞ്ചസ്റ്റിര്‍ സിറ്റിയില്‍ നിന്ന് ആരും ഫിഫ ഇലവനില്‍ ഇല്ലെന്നത് ശ്രദ്ധേയമായി.സിറ്റിക്കൊപ്പം പ്രീമിയര്‍ ലീ​ഗ്, എഫ്.എഫ്. കപ്പ്, ലീ​ഗ് കപ്പ് എന്നിവയും പോര്‍ച്ചു​ഗലിനൊപ്പം നേഷന്‍സ് ലീ​ഗ് കിരീടവും സ്വന്തമാക്കിയ ബെര്‍ണാഡോ സില്‍വയെ തഴിഞ്ഞതാണ് അമ്ബരപ്പുണ്ടാക്കിയത്. പ്രീമിയര്‍ ലീ​ഗില്‍ നിന്ന് ​ലിവര്‍പൂള്‍ ​ഗോള്‍ക്കീപ്പര്‍ അലിസന്‍ ബെക്കറും, ചെല്‍സിയിലുണ്ടായിരുന്ന ഈഡന്‍ ഹസാര്‍ഡുമാണ് ഫിഫ ഇലവനിലുള്ളത്.മികച്ച പരിശീലകനുള്ള പുരസ്കാരം ലിവര്‍പൂളിന്റെ യുര്‍​ഗന്‍ ക്ലോപ്പിനാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ​ഗ്വാര്‍ഡിയോളയെ പിന്തള്ളിയാണ് ക്ലോപ്പ് മികച്ച പരിശീലകനായത്.

Related News