Loading ...

Home India

കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മറികടക്കാനാവശ്യമായ നടപടികളാണ് ഇനി ആവശ്യം; മോദി

ന്യൂയോര്‍ക്ക്: കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനാവശ്യമായ നടപടികള്‍ ലോകം സ്വീകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി പാരമ്ബര്യേതര ഊര്‍ജ ഉത്പാദനം 450 ജിഗാവാട്‌സ് ആക്കി ഇന്ത്യ ഉയര്‍ത്തുമെന്നും യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. ഗുരുതരമായ വെല്ലുവിളികള്‍ നേരിടാനായി നമ്മളിപ്പോള്‍ ചെയ്യുന്നതൊന്നും മതിയാകില്ലെന്ന് മനസ്സിലാക്കാന്‍ തയ്യാറാകണം.
രാജ്യാന്തര തലത്തിലുള്ള നിലപാട് മാറ്റമാണ് ഇക്കാര്യത്തില്‍ ആവശ്യം. ഇന്ത്യ ഇവിടെ വന്നിരിക്കുന്നത് വെറുതെ സംസാരിക്കാന്‍ മാത്രമല്ലെന്നും അതിനായുള്ള റോഡ് മാപ് അവതരിപ്പിക്കാന്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. à´ªàµ†à´Ÿàµà´°àµ‹à´³à´¿à´¯à´‚ ഇതര ഇന്ധനത്തിന്റെ ഉപയോഗം ഇന്ത്യ വര്‍ധിപ്പിക്കും. 2022ഓടെ പാരമ്ബര്യേതര ഊര്‍ജത്തിന്റെ ശേഷി 175 ജിഗാവാട്‌സ് ആക്കും. പിന്നീട് 450 ജിഗാവാട്‌സ് ആക്കി ഇത് ഉയര്‍ത്തും. സംസാരിക്കുന്നതിനുള്ള സമയം കഴിഞ്ഞതായും ഇനി ലോകം പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വേദിയിലിരുത്തിയായിരുന്നു നരേന്ദ്ര മോദിയുടെ വാക്കുകള്‍. കാലാവസ്ഥാ വ്യതിയാനത്തില്‍ ഇന്ത്യയ്ക്കും യുഎസിനും വ്യത്യസ്ത നിലപാടുകളാണുള്ളത്. പാരീസ് കാലാവസ്ഥാ ഉടമ്ബടിയില്‍ നിന്നു 2017ല്‍ യുഎസ് പിന്മാറിയിരുന്നു. ഇന്ത്യ ഉള്‍പെടെയുള്ള രാഷ്ട്രങ്ങളെ കുറ്റപ്പെടുത്തിയായിരുന്നു ആഗോള താപനം നിയന്ത്രിക്കുന്നതിനായുള്ള ഉടമ്ബടിയില്‍ നിന്ന് ട്രംപ് പിന്മാറിയത്. ലോകത്ത് ഏറ്റവുമധികം മലിനീകരണം സൃഷ്ടിക്കുന്ന ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാരീസ് ഉടമ്ബടിയെന്നായിരുന്നു ട്രംപിന്റെ വാദം.

Related News