Loading ...

Home sports

റൊണാള്‍ഡോയ്ക്ക് പരുക്ക്; ഇന്ന് കളിക്കില്ല

പരുക്കേറ്റ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് നടക്കുന്ന സെരി à´Ž മത്സരത്തില്‍ യുവന്റസിനായി കളിക്കില്ല. ഇന്ത്യന്‍ സമയം രാത്രി 12.30-ന് ബ്രെസിയയുമായാണ് യുവന്റസിന്റെ മത്സരം.തുടയിലെ പേശികള്‍ക്കേറ്റ പരുക്കിനെത്തുടര്‍ന്നാണ് റൊണാള്‍ഡോയെ പരിശീലകന്‍ മൗറീഷ്യ സാരി ടീമില്‍ നിന്ന് ഒഴിവാക്കിയത്. കാര്യമായ പരുക്കല്ല ഇതെന്നും, തുടര്‍ച്ചയായി മത്സരങ്ങള്‍ കളിച്ചതിനെത്തുടര്‍ന്നുള്ള പ്രശ്നമാണെന്നും ക്ലബ് അറിയിച്ചു. എട്ട് ദിവസത്തിനിടെ യുവന്റസിനായി മൂന്ന് മത്സരങ്ങള്‍ റൊണാള്‍ഡോ മുഴുവന്‍ സമയവും കളിക്കളത്തിലിറങ്ങിയിരുന്നു.സെരി എയില്‍ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്ന് ജയവും ഒരു സമനിലയുമാണ് യുവന്റസിനുള്ളത്. à´ªà´¤àµà´¤àµ പോയിന്റോടെ ലീ​ഗില്‍ നിലവില്‍ രണ്ടാമതാണവര്‍. നാല് മത്സരങ്ങളിലും വിജയം നേടി ഇന്റര്‍ മിലാനാണ് ലീ​ഗില്‍ ഒന്നാം സ്ഥാനത്ത്.

Related News