Loading ...

Home India

ടൈഗര്‍ ട്രയംഫ്; ഇന്ത്യ-യുഎസ് കര-നാവിക-വ്യോമ സേനകളുടെ സംയുക്ത സൈനികാഭ്യാസം നവംബറില്‍

ന്യൂഡല്‍ഹി: ഇന്ത്യാ-യുഎസ് കര-നാവിക-വ്യോമ സേനകളുടെ സംയുക്ത സൈനിക അഭ്യാസം 'ടൈഗര്‍ ട്രയംഫ്' ഈ മാസം നവംബറില്‍ നടക്കും. കിഴക്കന്‍ ബംഗാള്‍ തീരപ്രദേശമായ വിശാഖ പട്ടണം, കാക്കിനഡ എന്നിവിടങ്ങളിലായാണ് അഭ്യാസം നടക്കുക. ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഇത്തരമൊരു സൈനീകാഭ്യാസം.ഹൂസ്റ്റണില്‍ നടന്ന ഹൗഡിമോദി വേദിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണ് ടൈഗര്‍ ട്രംയഫുമായി ബന്ധപ്പെട്ട വിവരം വെളിപ്പെടുത്തിയത്.
ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വ്യോമസേനയും മറൈന്‍ പ്രതിനിധികളുമായുള്ള അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതോടോ ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ അമേരിക്ക ബന്ധം ഊട്ടി ഉറപ്പിക്കുകയാണ്.
അമേരിക്കന്‍ സായുധസേനയുടെ പുതിയ വിഭാഗമായ ബഹിരാകാശ സേന രൂപീകരിക്കുമ്ബോള്‍ ഇന്ത്യയെ ഒപ്പം കൂട്ടുമെന്ന് നരേന്ദ്രമോദിക്ക് ട്രംപ് ഉറപ്പു നല്‍കിയിരുന്നു. ബഹിരാകാശ മേഖലയില്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും ട്രംപ് ഉറപ്പു നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് മുമ്ബാണ് സായുധ സേനയുടെ പുതിയ വിഭാഗമായി ബഹിരാകാശ സേന രൂപീകരിക്കണമെന്ന് ട്രംപ് പെന്റഗണിനു നിര്‍ദ്ദേശം നല്‍കിയത്. ബഹിരാകാശത്ത് അമേരിക്കയുടെ മേധാവിത്വം ഉറപ്പിക്കുന്നതിനു വേണ്ടിയാണിത്.ഇന്ത്യ ഇത് രണ്ടാം തവണയാണ് വിദേശരാജ്യവുമായി ചേര്‍ന്ന് കര-നാവിക-വ്യോമ സേനകളുടെ സംയുക്ത ശക്തി തെളിയിക്കുന്നത്. 2017-ല്‍ റഷ്യയുമായി ഒത്തുചേര്‍ന്ന് ഇന്ദ്ര യുദ്ധ എന്ന പേരില്‍ സൈനിക അഭ്യാസം നടത്തിയത്. റഷ്യയുമായി നീണ്ട കാലത്തെ ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുമായി നീണ്ടകാലത്തെ ആയുധ ഇടാപാട് റഷ്യയ്ക്കുണ്ട്.1960-മുതല്‍ ഇന്ത്യയുടെ യുദ്ധ മേഖലയിലേക്കുള്ള ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് റഷ്യയാണ്.

Related News