Loading ...

Home Kerala

പോരാട്ടങ്ങള്‍ക്ക് പേരുകേട്ട വട്ടിയൂര്‍ക്കാവ് മണ്ഡലം ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

തിരുവനന്തപുരം : കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടമാണ് വട്ടിയൂര്‍ക്കാവില്‍ നടക്കാന്‍ പോകുന്നത്. പോരാട്ടങ്ങള്‍ക്ക് പേരുകേട്ട നാടാണ് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം.ട്രേഡ് യൂണിയന്‍ നേതാവും സി.പി.എമ്മിന്റെ പ്രബലനുമായിരുന്ന കെ.അനിരുദ്ധനെ പരാജയപ്പെടുത്തി ജയന്റ് കില്ലര്‍ എന്ന പേര് ജി.കാര്‍ത്തികേയന്‍ സമ്ബാദിച്ചത് ഇവിടെ നിന്നാണ്. സി.പി.എമ്മിന്റെ à´Žà´‚.വിജയകുമാര്‍ ഇവിടെ ഹാട്രിക് വിജയം നേടിട്ടുണ്ട്.കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിനായി ചെറിയാന്‍ ഫിലിപ്പ് മത്സരത്തിനിറങ്ങിയതും ഇതേ മണ്ഡലത്തിലാണ്. രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന സമയത്തും കെ.മുരളീധരന് ശക്തിപകര്‍ന്ന മണ്ഡലംകൂടിയാണ് വട്ടിയൂര്‍ക്കാവ്. à´à´±àµ†à´•àµà´•à´¾à´²à´¤àµà´¤à´¿à´¨àµà´¶àµ‡à´·à´‚ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്‌ മടങ്ങി എത്തിയ കുമ്മനം രാജശേഖരന്‍ മത്സരിച്ചതും വട്ടിയൂര്‍ക്കാവില്‍ തന്നെയാണ് .2011-ലെ തിരഞ്ഞെടുപ്പിലാണ് നോര്‍ത്ത് മണ്ഡലം വട്ടിയൂര്‍ക്കാവായി മാറപ്പെടുന്നത്.1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍.à´¡à´¿.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച വട്ടിയൂര്‍ക്കാവ് രവി നോര്‍ത്തിന്റെ ആദ്യ à´Žà´‚.എല്‍.à´Ž.യായി. 1980-ലെ തിരഞ്ഞെടുപ്പില്‍ കെ.അനിരുദ്ധന്‍ മണ്ഡലം സി.പി.എമ്മിന്റെ സ്വന്തമാക്കി.1982-ല്‍ ജി.കാര്‍ത്തികേയന് മുന്നില്‍ അനിരുദ്ധന് പരാജയപെട്ടു . 8846 വോട്ടുകള്‍ക്കായിരുന്നു കാര്‍ത്തികേയന്‍ വിജയം കുറിച്ചത്. 2016-ല്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് വട്ടിയൂര്‍ക്കാവില്‍ നടന്നത്. കെ.മുരളീധരനും കുമ്മനം രാജശേഖരനും à´Ÿà´¿.എന്‍.സീമയും തമ്മിലുള്ള നടന്ന ശക്തമായ പോരാട്ടത്തില്‍ വിജയിച്ച്‌ മുരളീധരന്‍ മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.

Related News