Loading ...

Home Education

പട്ടികവിഭാഗക്കാര്‍ക്ക് പ്രൊഫഷണല്‍/സയന്‍സ് പഠനത്തിന് ഒ.എന്‍.ജി.സി. സ്‌കോളര്‍ഷിപ്പ്

ബി.ടെക്., എം.ബി.ബി.എസ്., എം.ബി.എ., ജിയോളജി, ജിയോഫിസിക്‌സ് മാസ്റ്റേഴ്‌സ് എന്നീ പ്രോഗ്രാമുകളില്‍ പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒ.എന്‍.ജി.സി.) 1000 സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പകുതി എണ്ണം പെണ്‍കുട്ടികള്‍ക്കാണ്. പ്രതിമാസം 4000 രൂപ നിരക്കില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ബി.ടെക്., എം.ബി.ബി.എസ്. പഠനത്തിന് നാലുവര്‍ഷത്തേക്കും മറ്റുള്ളവയ്ക്ക് രണ്ടുവര്‍ഷത്തേക്കും ലഭിക്കും. സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം: എന്‍ജിനിയറിങ് -494, എം.ബി.ബി.എസ്. -90, എം.ബി.എ. -146, മാസ്റ്റേഴ്‌സ് (ജിയോളജി/ജിയോഫിസിക്‌സ്) -270 യോഗ്യത: ബി.ടെക്./എം.ബി.ബി.എസ്. അപേക്ഷകര്‍ പ്ലസ്ടുവും എം.ബി.എ./മാസ്റ്റേഴ്‌സ് അപേക്ഷകര്‍ ബിരുദവും 60 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ച്‌ പ്രോഗ്രാമിന്റെ ആദ്യവര്‍ഷത്തില്‍ ഫുള്‍ടൈം റെഗുലര്‍ കോഴ്‌സ് ഇന്ത്യയില്‍ പഠിക്കണം. വാര്‍ഷിക കുടുംബവരുമാനം നാലരലക്ഷം രൂപ കവിയരുത്. ഉയര്‍ന്ന പ്രായപരിധി 2019 ഒക്ടോബര്‍ ഒന്നിന് 30 വയസ്സ്. സര്‍ക്കാര്‍ നല്‍കുന്ന ട്യൂഷന്‍ ഫീ ഒഴിവാക്കല്‍/തിരികെ നല്‍കല്‍ ഒഴികെ, മറ്റ് സ്‌കോളര്‍ഷിപ്പ്/സാമ്ബത്തിക ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. യോഗ്യതാകോഴ്‌സിന് അപേക്ഷാര്‍ഥി പഠിച്ച സ്ഥാപനം സ്ഥിതിചെയ്യുന്ന മേഖലയുടെ അടിസ്ഥാനത്തിലാണ് അപേക്ഷാര്‍ഥിയെ പരിഗണിക്കുക. കേരളം തെക്കന്‍ മേഖലയിലാണ് (അഞ്ചാം മേഖല). അപേക്ഷയുടെ ഫോര്‍മാറ്റ് www.ongcindia.com ല്‍, കരിയര്‍ > റിക്രൂട്ട്‌മെന്റ് നോട്ടീസ് > 2019 എന്നീ ലിങ്കുകളിലൂടെ ലഭിക്കുന്ന വിജ്ഞാപനത്തിന്റെ ഭാഗമായി നല്‍കിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെ ഒക്ടോബര്‍ 15-നകം അയക്കണം. കേരളത്തിലെ അപേക്ഷകര്‍ അപേക്ഷ അയക്കേണ്ട വിലാസം: DGM (HR), ONGC, 7th Floor, East Wing, CMDA, Tower-I, No.1, Gandhi Irwin Road, Egmore, Chennai-600008.

Related News