Loading ...

Home Gulf

ബുര്‍ജ് ഖലീഫയില്‍ നാളെ സൗദിയുടെ പതാക തെളിയും

ദുബായ്: ബുര്‍ജ് ഖലീഫയില്‍ നാളെ സൗദിയുടെ പതാക തെളിയും. അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാളെ 7.15, 8.10, 9.10, 9.50, 10.20 എന്നീ സമയങ്ങളിലാണ് സൗദിയുടെ പതാക പ്രദര്‍ശിപ്പിക്കുക. സൗദിയുടെ 89-ാമത് നാഷണല്‍ ഡേയുടെ ഭാഗമായാണ് ദുബായ് ബുര്‍ജ് ഖലീഫയില്‍ പതാക പ്രദര്‍ശിപ്പിക്കുന്നത്. 160 നിലകളിലായി 828 മീറ്റര്‍ ഉയരമുള്ള കെട്ടിടമാണ് ബുര്‍ജ് ഖലീഫ. ഏറ്റവും കൂടുതല്‍ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്സര്‍വേഷന്‍ ഡെക്ക് (124 മത്തെ നിലയില്‍), ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ലിഫ്റ്റുകള്‍, ഏറ്റവും ഉയരത്തില്‍ സ്വിമ്മിങ് പൂള്‍ (76-ാമത്തെ നില) ഉള്ള കെട്ടിടം തുടങ്ങി ബുര്‍ജ് ഖലീഫയുടെ പേരില്‍ പല റെക്കോര്‍ഡുകളും ഉണ്ട്.

Related News