Loading ...

Home USA

ആവേശമായി ഹൗഡി മോദി; സഹകരണം ശക്തമാകും

ഹൗഡി മോദി ചടങ്ങില്‍ പങ്കെടുക്കാനായി ഹൂസ്റ്റണിലെ എന്‍ ആര്‍ ജി സ്റ്റേഡിയത്തില്‍ എത്തിയ യു എസ് പ്രസിഡന്റ്ഡൊണാള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്വീകരിക്കുന്നുi ഹൂസ്റ്റണ്‍: അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ഹൗഡി മോഡി ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. യു എസ് പ്രസിഡന്റ്ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിച്ചുകൊണ്ടാണ് മോദി സംസാരിച്ചത്. ട്രംപ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരട്ടെയെന്നും മോദി ആശംസിച്ചു. ഇന്ത്യ- അമേരിക്ക ബന്ധം എക്കാലത്തെയും മികച്ച തലത്തിലെത്തിയെന്നും മോദിക്കൊപ്പം വേദി പങ്കിടാനായതില്‍ സന്തോഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെ ട്രംപ് അഭിനന്ദിച്ചു. ദ ടെക്‌സാസ് ഇന്ത്യ ഫോറം സംഘടിപ്പിച്ച ചടങ്ങില്‍ അമ്ബതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്. വര്‍ണാഭമായ സാംസ്കാരിക പരിപാടികളോടെയാണ് ചടങ്ങിന് തുടക്കമായത്. വിദേശ രാഷ്ട്രത്തലവന് യു എസ് മണ്ണില്‍ നല്‍കുന്ന പ്രൗഢമായ ചടങ്ങിനാണ് ഹൂസ്റ്റണിലെ എന്‍ ആര്‍ ജി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇതാദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ്‌ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത്.
ഹൗഡി മോദിക്ക് മുന്നോടിയായി യു എസ് പ്രകൃതിവാതക കമ്ബനിയായ ടെല്ലൂറിയനും ഇന്ത്യന്‍ കമ്ബനിയായ പെട്രോനെറ്റും നിര്‍ണായക കരാറില്‍ ഒപ്പുവെച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ... ഹൗഡി മോദി ചടങ്ങിന് മുന്നോടിയായി യു എസിലെ ഊര്‍ജമേഖലയിലെ കമ്ബനി മേധാവികളുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു എസ് പ്രകൃതിവാതക കമ്ബനിയായ ടെല്ലൂറിയനും ഇന്ത്യയുടെ പ്രെടോനെറ്റും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്. രണ്ടര ബില്യണ്‍ യു എസ് ഡോളര്‍ യു എസ് കമ്ബനിയില്‍ നിക്ഷേപിക്കും. പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡ് നാല്‍പ്പത് വര്‍ഷക്കാലയളവില്‍ അമ്ബത് ലക്ഷം ടണ്‍ എല്‍ എന്‍ ജി വാങ്ങും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എല്‍ എന്‍ ജി ഇറക്കുമതി ചെയ്യുന്ന കമ്ബനിയാണ് പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡ്. ടെല്ലൂറിയനിന്റെ ലൂസിയാനയിലുള്ള ഡ്രിഫ്റ്റ് വുഡ് പദ്ധതിയിലാണ് പെട്രോനെറ്റ് നിക്ഷേപം നടത്തുക. നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഇരു കമ്ബനികളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. പതിനേഴ് രാജ്യാന്തര ഊര്‍ജ കമ്ബനി മേധാവികളാണ് മോദിയുമായി ചര്‍ച്ച നടത്തിയത്. 150 രാജ്യങ്ങളിലായി ഒരു ലക്ഷം കോടി യു എസ് ഡോളറിന്റെ ആസ്തിയാണ് ഈ കമ്ബനികള്‍ക്കുള്ളത്. ഊര്‍ജമേഖലയിലെ സഹകരണം വൈവിധ്യവത്കരിക്കാനുള്ള ചര്‍ച്ചകളാണ് നടന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ഹൂസ്റ്റണിലെ കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘവുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പതിനേഴ് അംഗ സംഘമാണ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാവര്‍ക്കുമുള്ള പുതിയൊരു കശ്മീര്‍ നിര്‍മിക്കുമെന്ന് മോദി കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കി.
വിദേശത്താകുന്പോള്‍ മോദിയെ വിമര്‍ശിക്കരുത്: തരൂര്‍ പുണെ: വിദേശത്ത് രാജ്യത്തെ പ്രതിനിധാനം ചെയ്യുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സമയങ്ങളില്‍ മോദി ഇന്ത്യയുടെ പ്രതിനിധിയാണെന്നും മോദിയെ ബഹുമാനിക്കണമെന്നും ഇന്ത്യയിലെത്തിയാല്‍ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും തരൂര്‍ പറഞ്ഞു.
"ഹൗഡി മോദി' പരിപാടിയില്‍ പങ്കെടുക്കുന്ന മോദിക്കെതിരെ രൂക്ഷ പരിഹാസമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹൗഡി മോദിയെ ധൂര്‍ത്തെന്ന് വിശേഷിപ്പിക്കുയും ചെയ്തിരുന്നു. ഇതിനിടെയാണ് ശശി തരൂരിന്റെ തിരുത്തല്‍ പ്രസ്താവന. മോദി ചെയ്ത നല്ല കാര്യങ്ങള്‍ പ്രശംസിക്കപ്പെടണമെന്ന് തരൂര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
വേദിക്ക് പുറത്ത് പ്രതിഷേധം ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "ഹൗഡി മോദി' പരിപാടിക്കിടെ പ്രതിഷേധ പ്രകടനവുമായി ഒരു സംഘം ഇന്ത്യന്‍ അമേരിക്കക്കാര്‍. ഇന്ത്യന്‍ അമേരിക്കക്കാരുടെ കൂട്ടായ്മയായ അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി (എ ജെ എ), ഇന്റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഓഫ് ഹൂസ്റ്റണ്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്ന എന്‍ ആര്‍ ജി ഫുട്‌ബോള്‍ ഗ്രൗണ്ടിന് പുറത്ത് പ്രതിഷേധം നടന്നത്. ഹിന്ദു, മുസ്‌ലിം, ദളിത്, സിഖ്, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ട ഇന്ത്യന്‍ അമേരിക്കക്കാരുടെ കൂട്ടായ്മയാണ് എ ജെ എ. പുരോഗമന ഹിന്ദു കൂട്ടായ്മയായ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്‌ എഫ് എച്ച്‌ ആര്‍), ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈനോരിറ്റീസ് ഓഫ് ഇന്ത്യ (ഒ എഫ് എം ഐ) എന്നീ സംഘടനകളും പ്രതിഷേധത്തിലുണ്ട്. ജൂത സംഘടനയായ ജ്യൂയിഷ് വോയിസ് ഫോര്‍ പീസിന്റെ പ്രവര്‍ത്തകരും പ്ലക്കാര്‍ഡുകളുമായി ഒത്തുകൂടി. ആഫ്രോ- അമേരിക്കന്‍ കൂട്ടായ്മയായ ബ്ലാക്ക് ലൈവ്‌സ് മാറ്ററും പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
മതേതരത്വം പുലര്‍ന്നിരുന്ന രാജ്യത്തെ നിലവിലുള്ള അവസ്ഥ പേടിപ്പെടുത്തുന്നതും ആശങ്കാജനകവുമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

Related News