Loading ...

Home Gulf

ഫോക്കസ് കുവൈറ്റ് - റിവിറ്റ് ശില്പശാല ആരംഭിച്ചു

കുവൈറ്റ്: കുവൈറ്റിലെ മലയാളി ഡ്രാഫ്റ്റ്സ്മാന്‍മാരുടെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ് ,തൊഴില്‍ രംഗത്തു വന്നിട്ടുള്ള പുതിയ മാറ്റങ്ങള്‍ക്കു് അംഗങ്ങളെ പ്രാപ്താരാക്കുന്നതിന്റെ ഭാഗമായി അഞ്ചു ആഴ്ച നീണ്ടു നില്‍ക്കുന്ന സ്ട്രക്ചറല്‍, ആര്‍ക്കിടെക്റ്റ് വിഭാഗകാര്‍ക്കുള്ള റിവിറ്റിന്റെ ശില്പശാല കാഡ് ടീം ലീഡര്‍ രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. പ്രസിഡന്റ്റ സലിംരാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡ്ഹോക്ക് പ്രസിഡന്റായിരുന്ന പി.കെ. ജമാല്‍ ഉത്ഘാടനം ചെയ്തു. ഉപദേശക സമതി അംഗം റോയ് എബ്രഹാം, കാഡ് ടീം അംഗം സി.ഓ കോശി, ട്രഷറര്‍ ജോസഫ് എം.ടി, ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി രാജീവ് സി.ആര്‍ സ്വാഗതവും, ജോ: ട്രഷറര്‍ ഷാജൂ എം.ജോസ് നന്ദിയും പറഞ്ഞു. റെജി കുമാര്‍ ,ഡാനിയല്‍ തോമസ് ,തമ്ബി ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related News