Loading ...

Home sports

ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയ ക്യാച്ച്‌; ലോക റെക്കോഡുമായി ഡേവിഡ് മില്ലര്‍

ബെംഗളൂരു: ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ക്യാച്ചിന്റെ എണ്ണത്തില്‍ റെക്കോഡ് സൃഷ്ടിച്ച്‌ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഫീല്‍ഡര്‍ എന്ന റെക്കോഡാണ് മില്ലര്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. അവസാന ഓവറില്‍ കാഗിസൊ റബാദയെ സിക്‌സ്പറത്താന്‍ ശ്രമിച്ച ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയാണ് മില്ലര്‍ റെക്കോഡിട്ടത്. ലോങ് ഓണില്‍ നിന്നായിരുന്നു മില്ലറുടെ ഈ ക്യാച്ച്‌. ഇതോടെ 72 മത്സരങ്ങളില്‍ നിന്ന് മില്ലറുടെ അക്കൗണ്ടില്‍ അമ്ബത് ക്യാച്ചുകളായി. പാകിസ്താന്റെ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്കിന്റെ പേരിലും അമ്ബത് ക്യാച്ചുകളുണ്ട്. എന്നാല്‍ ഇതിനായി മാലിക് 111 മത്സരങ്ങള്‍ ചെലവഴിച്ചു. 78 മത്സരങ്ങളില്‍ നിന്ന് 44 ക്യാച്ചെടുത്ത മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് ആണ് മൂന്നാമത്. റോസ് ടെയ്‌ലര്‍ (44), സുരേഷ് റെയ്‌ന (42) എന്നിവരും തൊട്ടുപിന്നിലുണ്ട്.

Related News