Loading ...

Home National

ഗുജറാത്തില്‍ രണ്ടു​ മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പ്

അ​ഹ്​​മ​ദാ​ബാ​ദ്​: ഗു​ജ​റാ​ത്തി​ല്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ര​ണ്ടു​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​കൂ​ടി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ചു. ര​ധ​ന്‍​പു​ര്‍, ബ​യാ​ഡ്​ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​ക്​​ടോ​ബ​ര്‍ 21നാ​ണ്​ ന​ട​ക്കു​ക. കോ​ണ്‍​ഗ്ര​സി​​െന്‍റ സി​റ്റി​ങ്​ എം.​എ​ല്‍.​എ​മാ​രാ​യി​രു​ന്ന അ​ല്‍​പേ​ഷ്​ താ​കോ​ര്‍, ധ​വാ​ല്‍​സി​ങ്​​ സാ​ല എ​ന്നി​വ​ര്‍ സ്​​ഥാ​നം രാ​ജി​വെ​ച്ച്‌​ ബി.​ജെ.​പി​യി​ല്‍ ചേ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ്​ ഇ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ണ്ടി​വ​ന്ന​ത്. ഇ​രു​വ​രും സ്​​ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നാ​യി ച​ര​ടു​വ​ലി​ക്കു​ന്നു​ണ്ട്. പാ​ര്‍​ല​മ​െന്‍റി​ലേ​ക്ക്​ മ​ത്സ​രി​ച്ച്‌​ ജ​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ എം.​എ​ല്‍.​എ സ്​​ഥാ​നം രാ​ജി​വെ​ച്ച​തി​നാ​ല്‍ ഒ​ഴി​വു​വ​ന്ന സം​സ്​​ഥാ​ന​ത്തെ നാ​ലു​ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ശ​നി​യാ​ഴ്​​ച തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related News