Loading ...

Home health

അലര്‍ജിക്ക്പരിഹാരം ഹോമിയോപ്പതി

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറെ പ്രസക്തമായ രോഗങ്ങളിലൊന്നാണ് അലര്‍ജി. മൂന്ന് മേഖലകളിലാണ് പ്രധാനമായും അലര്‍ജി അസ്വാസ്ഥ്യമുണ്ടാക്കുന്നത്. മൂക്കില്‍ നിന്നും ആരംഭിച്ച്‌ ശ്വാസകോശത്തിന്റെ അറ്റം വരെയുള്ള ഭാഗത്തെ ബാധിക്കുന്ന വിവിധതരം അലര്‍ജികള്‍, ചര്‍മത്തെ ബാധിക്കുന്ന ചെറുതും വലുതുമായ അലര്‍ജികള്‍, വിവിധതരം ഭക്ഷ്യ അലര്‍ജികള്‍ (ഫുഡ് സെന്‍സിറ്റിവിറ്റി) എന്നിവയാണവ. ഈ ശ്രേണിയില്‍ സിംഹഭാഗവും ഒന്നാമത്തേതാണ്.സൈനസൈറ്റിസ്, അലര്‍ജിക് നേസല്‍ പോളിപ് (മൂക്കില്‍ ദശ വളരല്‍), അലര്‍ജിക് ഫരിഞ്ചൈറ്റിസ് (തൊണ്ടയെ ബാധിക്കുന്നത്), അലര്‍ജിക് ലാരിഞ്ചൈറ്റിസ് (ശബ്ദത്തിന്റെ ഉത്ഭവസ്ഥാനത്തെ ബാധിക്കുന്ന അലര്‍ജി), അലര്‍ജിക് റൈനൈറ്റിസ് തുടങ്ങി ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അലര്‍ജിക് ബ്രോങ്കൈറ്റിസ്, അലര്‍ജിക് ആസ്ത്മ ഇവയെല്ലാം സ്വാഭാവിക ജീവിതത്തെ പിടിച്ചുലച്ച്‌ ഏറെ ശാരീരിക-മാനസിക അസ്വാസ്ഥ്യമുണ്ടാക്കുന്നവയാണ്.വിട്ടുമാറാത്ത മൂക്കൊലിപ്പ്, മൂക്കടപ്പ്, വിട്ടുവിട്ടുള്ള ചുമ, ശ്വാസതടസം, മൂക്ക് ചൊറിച്ചില്‍, തുടര്‍ച്ചയായ രോഗങ്ങള്‍ മൂലമുണ്ടാകുന്ന മാനസിക അസ്വാസ്ഥ്യം എന്നിവ ഇത്തരം രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളാണ്്. ഇവ ദൈനംദിന ജീവിതത്തില്‍ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.ചികിത്സാമുന്നേറ്റം ഹോമിയോപ്പതിയില്‍കഴിഞ്ഞ ഒന്നര പതിറ്റാണ്ടില്‍ അലര്‍ജി-ചികത്സാരീതിയിലും രോഗനിര്‍ണയത്തിലും ഉണ്ടായിട്ടുള്ള തീവ്രമായ മുന്നേറ്റങ്ങള്‍, വൈദ്യശാസ്ത്രത്തില്‍ ഹോമിയോപ്പതിയുടെ പ്രസക്തി ഊട്ടി ഉറപ്പിക്കുന്നതാണ്. ലോകമെമ്ബാടും ഹോമിയോപ്പതി രംഗത്ത് അലര്‍ജിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണങ്ങളോട് നാം ഇതിന് കടപ്പെട്ടിരിക്കുന്നു.അലര്‍ജി ചികിത്സയില്‍ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റമെന്ന് വിശേഷിപ്പിക്കാവുന്നതാണ് ഹോമിയോപ്പതി ചികിത്സയിലൂടെ രോഗിക്കു കിട്ടുന്ന മാറ്റവും പൂര്‍ണതയുള്ള ചികിത്സാസമീപനവും.മുന്‍കാലങ്ങളിലും ഹോമിയോപ്പതിയുടെ അടിസ്ഥാന പ്രത്യേകതയായ വ്യക്ത്യാധിഷ്ഠിത സ്വഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അലര്‍ജി രോഗത്തിലും രോഗിയിലും കാണുന്ന പ്രത്യേക വ്യക്ത്യാധിഷ്ഠിത സ്വഭാവമായിരിക്കണം ഗവേഷകരെ അലര്‍ജി ചികിത്സയുടെ ആഴങ്ങളിലേക്ക് കടക്കാന്‍ തല്‍പരരാക്കുന്നത്. ഇതര വൈദ്യശാസ്ത്രശാഖകളിലെ അലര്‍ജി ചികിത്സകളുടെ പരിമിതിയും ഒരു പ്രധാന കാരണമാണ്.കാരണം കണ്ടെത്താന്‍ 'മയാസങ്ങള്‍'അലര്‍ജി രോഗങ്ങളിലെ ആനുകാലിക ഗവേഷണങ്ങളിലുള്ള മുന്നേറ്റത്തെപോലെ തന്നെ ചികിത്സാസമീപനത്തിലുള്ള പ്രത്യേകതയും വൈദ്യശാസ്ത്രരംഗത്ത് ഹോമിയോപ്പതിയെ വേര്‍തിരിച്ചുനിര്‍ത്തുന്നു.വിവിധതരം ശാരീരിക-മാനസിക പ്രത്യേകതകളും രോഗാവസ്ഥയോടുള്ള വ്യത്യസ്തമായ പ്രതികരണങ്ങളും പലരീതിയില്‍ സംയോജിപ്പിച്ച്‌ അവയെക്കുറിച്ച്‌ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തി തിരിച്ചറിയപ്പെട്ടിട്ടുള്ള 'മയാസങ്ങള്‍' എന്ന ഹോമിയോപ്പതിയുടെ മാത്രം പ്രത്യേകതയാണ് അലര്‍ജി ചികിത്സയില്‍ ഹോമിയോപ്പതിയുടെ പ്രധാന ശക്തി.ഈ മയാസങ്ങളുടെ തിരിച്ചറിയല്‍ ചികിത്സ സുഗമമാക്കുന്നു. ഡോക്ടറോട് രോഗനിര്‍ണയത്തിലുള്ള പരിപൂര്‍ണ സഹകരണമാണ് ഇത് സൂചിപ്പിക്കുന്നത്്. കോണ്‍സ്റ്റിറ്റിയൂഷണല്‍ ചികിത്സയ്ക്കും രോഗിയുടെ മാനസിക ശാരീരിക പ്രവണതകളും ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകളും അവ ശരീരത്തിനും മനസിനും ഉണ്ടാക്കിയിട്ടുള്ള അവസ്ഥകളുമെല്ലാം ഡോക്ടറോട് രോഗി വിവരിക്കേണ്ടതാണ്.വ്യാജന്മാരെ സുക്ഷിക്കുകഅലര്‍ജി രോഗങ്ങളില്‍ ഒട്ടേറെ പ്രാധാന്യമുള്ള അഞ്ഞൂറോളം മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്. ചില രോഗികള്‍ അവലംബിക്കുന്ന സ്വയം ചികിത്സാരീതി അപകടം ക്ഷണിച്ചുവരുത്തും. വ്യാജ ഹോമിയോചികിത്സകരും ഹോമിയോ ദിവ്യന്‍മാരുമാണ് മറ്റൊരു പ്രധാന ഭീഷണി. കൃത്യമായ ബിരുദം ഉണ്ടോയെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ചികിത്സയ്ക്ക് തയാറാകുന്നതാണ് ഉത്തമം.

Related News