Loading ...

Home sports

ടെസ്റ്റ് ടീമില്‍ കയറിക്കൂടുക ദുഷ്‌കരം, അവസരങ്ങള്‍ പാഴാക്കില്ലെന്ന് കുല്‍ദീപ് യാദവ്

ബെംഗളൂരു: ഒരു സുപ്രഭാതത്തിലാണ് കുല്‍ദീപ് യാദവിന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടത്. ലോകകപ്പിന് ശേഷം വിന്‍ഡീസ് പര്യടനത്തില്‍ സെലക്ടര്‍മാര്‍ കുല്‍ദീപിനെ പരിഗണിച്ചില്ല. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലും കയറിപ്പറ്റാന്‍ താരത്തിനായില്ല. ജനുവരിയില്‍ സിഡ്‌നിയില്‍ വെച്ചാണ് കുല്‍ദീപ് യാദവ് ഏറ്റവുമൊടുവില്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചത്. അന്നു അഞ്ചു വിക്കറ്റുകള്‍ താരം വീഴ്ത്തി. പക്ഷെ ഇതൊന്നും സെലക്ടര്‍മാര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഫലമോ, ടെസ്റ്റ് ടീമില്‍ തിരിച്ചുവരാനുള്ള താരത്തിന്റെ കാത്തിരിപ്പ് നീളുന്നു.വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ മൂന്നു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ പക്ഷത്തുണ്ടായിരുന്നത്. à´Žà´¨àµà´¨à´¾à´²àµâ€ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചത് രവീന്ദ്ര ജഡേജയ്ക്ക് മാത്രം. നിലവില്‍ ടെസ്റ്റ് ടീമില്‍ കയറിപ്പറ്റുക ദുഷ്‌കരമാണെന്ന് കുല്‍ദീപ് യാദവ് തന്നെ സമ്മതിക്കുന്നുണ്ട്. അവസരം ലഭിക്കുന്നപക്ഷം മികവു കാട്ടിയില്ലെങ്കില്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടും. കാരണം അശ്വിനും ജഡേജയും ടെസ്റ്റില്‍ മികച്ച ഫോമിലാണുള്ളത്, കുല്‍ദീപ് യാദവ് സൂചിപ്പിച്ചു. ഇതേസമയം, ട്വന്റി-20 ടീമില്‍ ഇടംലഭിക്കാഞ്ഞതില്‍ ആശങ്കയൊന്നും താരത്തിനില്ല.ഒരുപക്ഷെ എനിക്കൊരു ഇടവേള ആവശ്യമാണെന്ന് സെലക്ടര്‍മാര്‍ക്ക് തോന്നിയിരിക്കാം. അല്ലെങ്കില്‍ മാറ്റങ്ങള്‍ പരീക്ഷിക്കണമെന്ന് ടീം ആഗ്രഹിച്ചിരിക്കാം. എന്തായാലും തീരുമാനത്തെ മാനിക്കുന്നു. ടീമില്‍ ഇടംലഭിക്കാഞ്ഞതില്‍ പരിഭവമില്ല. ടെസ്റ്റില്‍ ശക്തമായി തിരിച്ചുവരാനുള്ള അവസരമായാണ് ഇതിനെ നോക്കിക്കാണുന്നത് വാര്‍ത്താ ഏജന്‍സിസായ പിടിഐയോട് കുല്‍ദീപ് യാദവ് വ്യക്തമാക്കി.നേരത്തെ ദക്ഷിണാഫ്രിക്ക à´Ž ടീമിനെതിരെ നടന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ കുല്‍ദീപുമുണ്ടായിരുന്നു. വെള്ളിയാഴ്ച്ച മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇതേസമയം കളിയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കുല്‍ദീപിന് കഴിഞ്ഞു. 29 ഓവറില്‍ 121 റണ്‍സ് വഴങ്ങിയ താരം നാലു വിക്കറ്റുകള്‍ വീഴ്ത്തി. 2016 ട്വന്റി-20 ലോകകപ്പിന് ശേഷം ഇതുവരെ 68 ട്വന്റി-20 മത്സരങ്ങളാണ് കുല്‍ദീപ് കളിച്ചിട്ടുള്ളത്. ഇക്കാലയളവില്‍ 7.60 റണ്‍സ് ബൗളിങ് ശരാശരിയില്‍ 81 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

Related News