Loading ...

Home National

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

ന്യൂ ഡല്‍ഹി : മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കും. പന്ത്രണ്ട് മണിയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട അഞ്ച് മണ്ഡലങ്ങളിലെ വിശദാംശങ്ങളും ഇന്ന് പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ ജാര്‍ഖണ്ഡിലെ മന്ത്രിസഭയുടെ കാലാവധി നവംബറിലെ അവസാനിക്കുകയുള്ളു എന്നതും സുരക്ഷാപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടും ഇവിടത്തെ തെരഞ്ഞെടുപ്പ് തീയതി മറ്റൊരവസരത്തില്‍ പ്രഖ്യാപിക്കും എന്നാണ് സൂചന.

Related News