Loading ...

Home Kerala

സോക്‌സിനുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമം; ദുബൈയില്‍ നിന്നും വന്ന യാത്രക്കാരന്‍ നെടുമ്ബാശ്ശേരിയില്‍ പിടിയില്‍

കൊച്ചി: ( 21.09.2019) à´¸àµ‹à´•àµâ€Œà´¸à´¿à´¨àµà´³àµà´³à´¿à´²àµâ€ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ നെടുമ്ബാശ്ശേരിയില്‍ പിടിയില്‍. കസ്റ്റംസിനെ വെട്ടിച്ച്‌ കടത്തിയ സ്വര്‍ണം നെടുമ്ബാശ്ശേരിയില്‍ സിഐഎസ്‌എഫുകാരാണ് പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നും വന്ന തിരുച്ചിറപ്പിള്ളി സ്വദേശിയില്‍ നിന്നുമാണ് 208 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്.

നെടുമ്ബാശ്ശേരിയില്‍ നിന്നും ചെന്നൈ വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. അതേസമയം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണോ സ്വര്‍ണം പുറത്തു കടത്തിയതെന്നറിയാന്‍ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

Related News