Loading ...

Home National

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ കാഷ്മീര്‍ വിഷയം ഉന്നയിക്കില്ലെന്ന് ഇന്ത്യ

ന്യൂ ഡല്‍ഹി: ഐക്യരാഷ്ട്രസഭയില്‍ ജമ്മു കാഷ്മീര്‍ വിഷയം ഉന്നയിക്കില്ലെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാഷ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് അറിയിച്ചത്. അതേസമയം വികസനം, സമാധാനം, സുരക്ഷാ എന്നീ വിഷയങ്ങളാകും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കുള്ളുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. നരേന്ദ്ര മോദി സെപ്റ്റംബര്‍ 27ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ വിമാനത്തിന് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ച സംഭവം ഇന്ത്യ സഭയില്‍ ഉന്നയിക്കുമെന്നും സൂചനയുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിനും പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരുന്നു.

Related News