Loading ...

Home National

കോര്‍പ്പറേറ്റുകള്‍ക്ക്‌ വന്‍ ആനുകൂല്യവുമായി കേന്ദ്രം ; നികുതി 30ല്‍ നിന്ന്‌ 22 ശതമാനമാക്കി കുറച്ചു

ന്യൂഡല്‍ഹി> കോര്‍പ്പറേറ്റുകള്‍ക്ക്‌ വന്‍ ആനുകൂല്യവുമായി ധനമന്ത്രാലയം നികുതിയിളവ്‌ പ്രഖ്യാപിച്ചു. വ്യാവസായിക മാന്ദ്യം മറികടക്കാനുള്ള നിര്‍ദ്ദേശവുമായി നികുതി 30 ശതമാനത്തില്‍ നിന്ന്‌ 22ശതമാനമായാണ്‌ കുറച്ചത്‌.ഗോവയില്‍ ജിഎസ്‌ടി കൗണ്‍സില്‍ മീറ്റിങ്ങിന്‌ മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ്‌ ഇളവുകള്‍ പ്രഖ്യാപിച്ചത്‌. 2019 ഒക്‌ടോബര്‍ ഒന്നിന്‌ ശേഷം ആരംഭിക്കുന്ന കമ്ബനികള്‍ക്ക്‌15 ശതമാനം മാത്രമാണ്‌ ടാക്‌സ്‌ ബാധകമാകുക. ഈ കമ്ബനികള്‍ 2023 ഒക്‌ടോബറിന്‌ മുമ്ബ്‌ ഉദ്‌പാദനം തുടങ്ങണം. എങ്കില്‍ മാത്രമെ നികുതിയിളവ്‌ ലഭിക്കൂ. മെയ്‌ക്‌ ഇന്‍ ഇന്ത്യാ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ പുതിയകമ്ബനികള്‍ക്ക്‌ നികുതിയിളവ്‌ നല്‍കുന്നത്‌. ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത കമ്ബനികള്‍ 22 ശതമാനം നികുതി ഒടുക്കണം. സര്‍ചാര്‍ജടക്കം 25.17ശതമാനമാകും നികുതി. സാമ്ബത്തിക മാന്ദ്യം മറികടക്കാനായി മൂന്നാഴ്‌ചക്കിടെ നിരവധി പ്രഖ്യാപനങ്ങളാണ്‌ ധനമന്ത്രാലയം നടത്തിയത്‌. സാമ്ബത്തിക ഉത്തേജന നടപടികളുടെ ഭാഗമായി രാജ്യമാകെ വായ്‌പാ മേളകള്‍ നടത്താന്‍ ബാങ്കുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതിന്‌ ശേഷമാണ്‌ പുതിയ നികിതിയിളവ്‌ പ്രഖ്യാപനം. രണ്ടുഘട്ടമായി 400 ജില്ലകളില്‍ വായ്‌പാ മേള നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌. സാമ്ബത്തിക വളര്‍ച്ചയും ഉല്‍പാദനവും ഉറപ്പാക്കാനുള്ള നടപടികളാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. നിയമ ഭേദഗതിക്ക്‌ പ്രത്യേക ഓര്‍ഡിനന്‍സ്‌ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. നികുതിയിളവ്‌ പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയില്‍ മുന്നേറ്റമാണ്‌.

Related News