Loading ...

Home Europe

പാകിസ്ഥാനില്‍ ആക്രമണം വേണ്ടിവരുമെന്ന്‌ മന്‍മോഹനും പറഞ്ഞിരുന്നു: ഡേവിഡ്‌ കാമറണ്‍

ലണ്ടന്‍
ഇന്ത്യയില്‍ മറ്റൊരു ഭീകരാക്രമണമുണ്ടായാല്‍ പാകിസ്ഥാനില്‍ സൈനികനടപടി വേണ്ടിവരുമെന്ന്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ പറഞ്ഞിരുന്നതായി മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറണ്‍. വ്യാഴാഴ്‌ച പുറത്തിറക്കിയ 'ഫോര്‍ ദി റെക്കോഡ്‌' എന്ന ഓര്‍മക്കുറിപ്പുകളിലാണ്‌ അന്‍പത്തിരണ്ടുകാരനായ കാമറണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

തനിക്ക്‌ മന്‍മോഹന്‍സിങ്ങുമായി ഉണ്ടായിരുന്ന അടുപ്പം വിവരിച്ച കാമറണ്‍ ഒരു സാധുവായാണ്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. എന്നാല്‍, ഇന്ത്യ നേരിടുന്ന വെല്ലുവിളികളുടെ കാര്യത്തില്‍ അദ്ദേഹം കര്‍ക്കശമായിരുന്നു. മുംബൈയില്‍ 2008ലും 2011ലും ഉണ്ടായതുപോലെ മറ്റൊരു ഭീകരാക്രമണം ഉണ്ടായാല്‍ പാകിസ്ഥാനില്‍ സൈനികനടപടി വേണ്ടിവരുമെന്ന്‌ മന്‍മോഹന്‍സിങ്‌ തന്നോട്‌ പറഞ്ഞതായാണ്‌ കാമറണ്‍ ഓര്‍ക്കുന്നത്‌. 2013ല്‍ കാമറണ്‍ അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തിലേക്ക്‌ നടത്തിയ യാത്രയും ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയുടെ പേരില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ഖേദപ്രകടനവും ഓര്‍മക്കുറിപ്പുകളിലുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ബന്ധവും വിവരിക്കുന്നു. 2016ല്‍ നടന്ന ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്‌ അനുകൂലമായി ജനങ്ങള്‍ വോട്ട്‌ ചെയ്‌തതിന്‌ പിറ്റേന്നാണ് കാമറണ്‍ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രാജിവച്ചത്‌.

Related News