Loading ...

Home Kerala

ഗെയില്‍ പിന്‍മാറിയ പദ്ധതി ഇപ്പോള്‍ പൂര്‍ത്തിയാകുകയാണ്; ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം> എല്‍ഡിഎഫ് അധികാരത്തിലെത്തുമ്ബോള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്ന പദ്ധതി ഇപ്പോള്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മുഴുവന്‍ കരാറുകളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച്‌ 2014 ല്‍ ഗെയില്‍ പിന്‍മാറിയ പദ്ധതിയാണ് പൂര്‍ത്തീകരണത്തിലേക്കെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂര്‍ത്തീകരിക്കപ്പെടുമ്ബോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ്. കൊച്ചി- മംഗലാപുരം പദ്ധതിയാണ് പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്നത്.

മതിയായ നഷ്ടപരിഹാരം നല്‍കി, ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. കൊച്ചി- മംഗലാപുരം പാതയില്‍ 410 കിലോമീറ്ററിലാണ് കേരളത്തില്‍ പൈപ്പ് ലൈന്‍ ഇടേണ്ടത്. ഇതില്‍ 380 കി മീ ദൂരത്തും പൈപ്പ് ലൈന്‍ ഇട്ടത് ഈ സര്‍ക്കാരിന്റെ കാലത്താണ്.

22 സ്റ്റേഷനുകളും ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News