Loading ...

Home Gulf

സൗദിയില്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു

സൗദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് ബാധകമായ പുതിയ ഫീസ് നിരക്കുകളും മറ്റു പരിഷ്കാരങ്ങളും നിലവില്‍ വന്നിരിക്കുന്നു . മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കും രണ്ട് വര്‍ഷത്തേക്കും കാലാവധിയുണ്ടായിരുന്ന വിസകള്‍ ഇനിമുതല്‍ ലഭ്യമല്ല എന്നാണ് പുതിയ രീതി . പകരം ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കും മാത്രമായിരിക്കും ഇനി ബിസിനസ് വിസകളുടെയും ഫാമിലി വിസകളുടെയും കാലാവധി ഉണ്ടാവുക . ഒരു വര്‍ഷം കാലാവധിയുള്ള വിസയില്‍ ആറ് മാസം തുടര്‍ച്ചയായി സൗദിയില്‍ താമസിക്കാം എന്ന് ഒരു ആനുകൂല്യം ഉണ്ട് . ഒരു മാസത്തേക്കുള്ള വിസ പിന്നീട് ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ ആയേക്കും . ബിസിനസ്, ഫാമിലി, ഹജ്ജ്-ഉംറ എന്നിങ്ങനെയുള്ള എല്ലാ വിസകള്‍ക്കും ഇനി 300 റിയാല്‍ ആയിരിക്കും തുക .സിംഗിള്‍ എന്‍ട്രി വിസ സ്റ്റാമ്ബ് ചെയ്താല്‍ മൂന്ന് മാസത്തിനകം സൗദിയിലെത്തിയിരിക്കണം എന്നതാണ് നിബന്ധന . മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ഒരു വര്‍ഷമായിരിക്കും ഈ കാലാവധി.

Related News