Loading ...

Home National

പി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും

ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും എന്ന് റിപ്പോര്‍ട്ട് . ചിദംബരത്തെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കും. കേസില്‍ ചിദംബരത്തിന്റെ ചോദ്യം ചെയ്യല്‍ സി.ബി.ഐ പൂര്‍ത്തിയാക്കിയിരുന്നു.  ജുഡീഷ്യല്‍ കസ്റ്റഡി തുടരുന്നതിനെതിരെ കോടതിയില്‍ ചിദംബരം എതിര്‍ത്തേക്കും എന്നാണ് അറിയാന്‍ സാദിക്കുന്നത് . എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, ചിദംബരം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതിനാല്‍ തത്കാലം എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി ആവശ്യപ്പെടില്ല. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

Related News