Loading ...

Home Gulf

സൗദി ഭീകരാക്രമണം; നിലപാട് കടുപ്പിച്ച്‌ സൗദിയും അമേരിക്കയും

റിയാദ്: സൗദി അറേബ്യയിലെ ദേശീയ എണ്ണക്കമ്ബനിയായ അരാംകോയുടെ രണ്ട് ഉത്പാദന കേന്ദ്രങ്ങളിലുണ്ടായ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ രൂപപ്പെട്ട സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. ആക്രമണത്തിന് പിന്നില്‍ ഇറാന്റെ കരങ്ങളാണെന്ന് ഉറപ്പിച്ച അമേരിക്ക തിരിച്ചടി നല്‍കാന്‍ തങ്ങള്‍ പൂര്‍ണസജ്ജരാണെന്ന് ആവര്‍ത്തിച്ചു. രാജ്യസുരക്ഷക്ക് നേരെയുള്ള എന്ത് ഭീഷണികളെയും നേരിടാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും തിരിച്ചടിക്കുമെന്നും സൗദി അധികൃതരും വ്യക്തമാക്കിയതോടെ മേഖലയില്‍ സൈനിക നീക്കം നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇത് സംബന്ധിച്ച സൂചന നല്‍കിയിട്ടുണ്ട്. ഇറാന്റെ പിന്തുണയോടെ യെമനില്‍ ഭരണം നടത്തുന്ന ഹൂതി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സൗദിക്ക് നേരെ ഇനിയും ആക്രമണം നടത്തുമെന്നും ഹൂതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. à´¹àµ‚തി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും സംഭവത്തിന് പിന്നില്‍ ഇറാന്‍ തന്നെയാണെന്നാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ ആരോപിക്കുന്നത്. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ ഉന്നയിച്ച ഇത്തരം ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി ഇറാന്‍ പ്രതികരിച്ചു. അതേസമയം, ഇറാന്റെ പേരെടുത്തു പറയാതെയായിരുന്നു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇതിനു പിന്നിലെ ഉത്തരവാദികളെ ഞങ്ങള്‍ക്കറിയാം എന്ന് പറയാന്‍ കാരണങ്ങളുണ്ട്. ഞങ്ങള്‍ തിര നിറച്ച്‌ തയ്യാറായി നില്‍ക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നാണ് സൗദി വിശ്വസിക്കുന്നതെന്ന് അറിയാന്‍വേണ്ടി കാത്തിരിക്കുകയാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. വിഷയത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഇടപെടലുണ്ടാവുമെന്ന വ്യക്തമായ സൂചനയാണ് ട്രംപിന്റെ വാക്കുകളെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Related News