Loading ...

Home special dish

വെണ്ടയ്ക്ക മുട്ടത്തോരന്‍ തയ്യാറാക്കാം

ചേരുവകള്‍ : 1. ചുവന്നുള്ളി ചതച്ചത് - 5 എണ്ണം 2. മുട്ട - രണ്ടെണ്ണം 3. പാല്‍ - ഒരു ടീസ്പൂണ്‍ 4. പിഞ്ചു വെണ്ടയ്ക്ക - 12-15 എണ്ണം 5. ഉപ്പ് - പാകത്തിന് 6. കുരുമുളക് പൊടി - അര ടീസ്പൂണ്‍ 7. പച്ചമുളക് അരിഞ്ഞത് - രണ്ടെണ്ണം 8. കറിവേപ്പില - രണ്ട് തണ്ട് 9. കടുക് - അര ടീസ്പൂണ്‍ 10. മഞ്ഞള്‍പ്പൊടി - ഒരു നുള്ള് 11. പഞ്ചസാര - ഒരു നുള്ള് (ഓപ്ഷണല്‍) 12. എണ്ണ - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം : ഒരു പാനില്‍ എണ്ണയൊഴിച്ച്‌ കടുകും ചുവന്നുള്ളി ചതച്ചതും കറിവേപ്പിലയുമിട്ട് ഇളക്കുക. ഒന്ന് മൂത്തുവരുമ്ബോള്‍ ചെറുതായി അരിഞ്ഞ വെണ്ടയ്ക്കയിട്ട് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കി അടച്ചുവയ്ക്കുക. പിന്നീട് പച്ചമുളക് ചേര്‍ത്ത് മുട്ട പൊട്ടിച്ചൊഴിച്ച്‌ കുരുമുളക് പൊടി തൂവി ഒന്ന് ചിക്കിയിളക്കുക. അതിലേക്ക് പാല്‍ ചേര്‍ത്ത്, ആവശ്യമെങ്കില്‍ ഒരു നുള്ള് പഞ്ചസാരയും ചേര്‍ത്ത് ഇളക്കി വറ്റി വരുമ്ബോള്‍ നമ്മുടെ തോരന്‍ റെഡിയായി.

Related News