Loading ...

Home sports

കോഹ്‌ലിയെയും രോഹിത്തിനെയും പോലെ ധവാനും സുപ്രധാന താരമാണ് ഹര്‍ഭജന്‍

പരിമിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പോലെയും രോഹിത് ശര്‍മ്മയെ പോലും വളരെ പ്രാധാന്യമുള്ള താരമാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ലോകകപ്പിനിടെ പരിക്കേറ്റ ശിഖര്‍ ധവാന്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്ബരയില്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ടി20യില്‍ 27 റണ്‍സും ഏകദിനത്തില്‍ 38 റണ്‍സും മാത്രമാണ് ശിഖര്‍ ധവാന് നേടാനായത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി പ്രകടനവുമായി മികച്ച നിന്നെങ്കിലും താരത്തിനേറ്റ പരിക്ക് താരത്തെ ലോകകപ്പില്‍ നിന്ന് പുറത്താക്കിയിരുന്നു. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരാണ്. നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടും ഇവരുടേതാണ്. ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍ പുറത്തെടുക്കുന്ന പ്രകടനം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും പുറത്തെടുക്കുന്ന അതെ പ്രാധാന്യം ഉള്ളതാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. തന്റെ അഭിപ്രായത്തില്‍ നിലവില്‍ ടി20യിലും ഏകദിനത്തിലും ധവാനെക്കാള്‍ മികച്ച ഒരു ഓപ്പണര്‍ ഇല്ലെന്നും തന്റെ ഫിറ്റ്നസ് വീണ്ടെടുത്താല്‍ 2-3 വര്‍ഷത്തിനുള്ളില്‍ ധവാന്‍ ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാതെ ഫോമില്‍ എത്തുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Related News