Loading ...

Home Kerala

മരട് ഫ്ലാറ്റ് വിഷയത്തില്‍ ഇടപെടുന്നത് സംബന്ധിച്ച്‌ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡല്‍ഹി : മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കല്‍ സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രശ്നത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ പുനപരിശോധന ഹര്‍ജിയുമായി മുന്നോട്ട് പോകാമെന്നു കേന്ദ്രം വ്യക്തമാക്കി. കേസ് പരിഗണിച്ച സമയത്തൊന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇടപെട്ടിട്ടില്ല, പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം ചോദിച്ചിട്ടുമില്ല. ഈ ഘട്ടത്തിലാണ് ഇടപെടേണ്ട കാര്യമില്ലെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. സര്‍വകക്ഷിയോഗത്തിന് ശേഷം മരട് ഫ്ലാറ്റ് പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതേസമയം ഫ്ലാറ്റ് പൊളിച്ച്‌ മാറ്റണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കിയാലുണ്ടാകുന്ന പരിസ്ഥിതി ആഘാതം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസി നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രജിസ്ട്രി തീരുമാനിക്കുന്ന ദിവസം മാത്രമെ ഹര്‍ജി പരിഗണിക്കാനാകൂ എന്ന് കോടതി അറിയിച്ചു.

Related News