Loading ...

Home Kerala

പാലാരിവട്ടം പാലം; കോണ്‍ഗ്രസ് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി കെ. മുരളീധരന്‍

കോഴിക്കോട്: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്ന് കെ.മുരളീധരന്‍ എം.പി. ഏത് അന്വേഷണത്തെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. പാലാരിട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് യു.ഡി.എഫിനെ ഓര്‍മ വന്നത് വിള്ളലുണ്ടായപ്പോള്‍ മാത്രമാണെന്നും അതുവരെ പാലം തങ്ങളുടേതാണെന്നായിരുന്നു അവരുടെ വാദമെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് അവഗണനയ്ക്കെതിരെ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് നടത്തുന്ന ധര്‍ണ സമരം ഉദ്ഘാടനം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലം പണിയുന്നത് മന്ത്രിയുടെ ഓഫീസില്‍ നിന്നല്ലെന്നും അതിനാല്‍ ധാര്‍മികത പറഞ്ഞ് നടക്കുന്നവര്‍ ഒന്നര വര്‍ഷം കഴിയുമ്ബോഴും ഇതുതന്നെ പറയണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് അക്വിസിഷന്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും എന്താണ് അത് പൂര്‍ത്തിയാക്കുന്നതിലെ തടസ്സമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെ പോകുകയാണെങ്കില്‍ കരിപ്പൂര്‍ വിമാനത്താവളം നഷ്ടപ്പെടുമെന്നും വിമാനത്താവളത്തെ ഞെക്കിക്കൊല്ലുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥലം ഏറ്റെടുത്താല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നാണ് കേന്ദ്രമന്ത്രി ഉള്‍പെടെ വ്യക്തമാക്കിയത്. അതുകൊണ്ട് വലിയ പ്രതിഷേധ പരിപാടികള്‍ക്ക് ഇടം കൊടുക്കാതെ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

Related News