Loading ...

Home Business

മല്യ രാജ്യം വിട്ടു; പാസ്പോര്‍ട്ട് പിടിച്ചെടുക്കാന്‍ സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: മദ്യവ്യവസായിയും രാജ്യസഭാ അംഗവുമായ വിജയ് മല്യയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഫയല്‍ ചെയ്ത അപ്പീലില്‍ സുപ്രീം കോടതി മല്യക്ക് നോട്ടീസയച്ചു.അദ്ദേഹത്തിന്‍െറ രാജ്യസഭാ à´‡ മെയില്‍ വിലാസത്തില്‍ ഇന്ത്യന്‍ ഹൈമ്മിഷന്‍ മുഖേന ലണ്ടനിലേക്കാണ് നോട്ടീസയച്ചത്.വിജയ് മല്യ മാര്‍ച്ച് രണ്ടിന് ലണ്ടനിലേക്ക് കടന്നതായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് നോട്ടീസയച്ചത്. à´®à´²àµà´¯à´¯àµ†  രാജ്യം വിടാനനുവദിക്കരുതെന്നാവശ്യപ്പെട്ട് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള പതിനേഴോളം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതിയുടെ നോട്ടീസ്.മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയതു വഴി 7800 കോടിയോളം രൂപ എസ്.ബി.ഐ യടക്കം പതിനേഴോളം ബാങ്കുകള്‍ക്ക് തിരിച്ച് കിട്ടാനുണ്ട്. മല്യ തന്‍െറ മദ്യക്കമ്പനിയായ കിങ് ഫിഷര്‍ ബ്രിട്ടീഷ് മദ്യക്കമ്പനി ഡിയാജിയോക്ക് വില്‍പന നടത്തുകയും യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന്‍െറ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ഇതുവഴി കിട്ടിയ 515 കോടി രൂപ തിങ്കളാഴ്ച ബാംഗ്ളൂരിലെ ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ മരവിപ്പിച്ചിരുന്നു.

Related News