Loading ...

Home sports

ലോക ഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ തുടക്കവുമായി ഇന്ത്യയുടെ വിനേഷ് ഫോഗട്ട്

നുര്‍ സുല്‍ത്താന്‍: കസാഖ്‌സ്താനില്‍ ആരംഭിച്ച ലോക ഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ ഗംഭീര തുടക്കവുമായി ഇന്ത്യന്‍ വനിതാ താരം വിനേഷ് ഫോഗട്ട്. 53 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വിനേഷ് ഏകപക്ഷീയമായൊരു മത്സരത്തില്‍ സ്വീഡിഷ് താരം സോഫിയ മാറ്റ്സ്സണെ പരാജയപ്പെടുത്തി. ഒളിമ്ബിക്‌സ് വെങ്കലമെഡല്‍ ജേതാവായ സോഫിയയെ 13-0 എന്ന സ്‌കോറിനാണ് ഇന്ത്യന്‍താരം മലര്‍ത്തിയടിച്ചത്.മത്സരത്തിന്റെ തുടക്കംമുതല്‍ ആക്രമിച്ചുകളിച്ച വിനേഷ് എതിരാളിക്ക് ഒരവസരവും നല്‍കാതെയാണ് മുന്നേറിയത്. പ്രതിരോധത്തിലൂന്നിക്കളിച്ച സോഫിയയ്‌ക്കെതിരെ ആദ്യ ആക്രമണത്തില്‍ തന്നെ നാലു പോയന്റ് നേടാന്‍ വിനേഷിന് കഴിഞ്ഞു. à´®à´¤àµà´¸à´°à´‚ അവസാനിക്കാറാകുമ്ബോഴേക്കും സോഫിയയ്‌ക്കെതിരെ 13 പോയന്റിന്റെ ലീഡ് നേടിയിരുന്നു ഇന്ത്യന്‍ ഗുസ്തിതാരം. സോഫിയയെ മാറ്റില്‍നിന്നും പുറത്താക്കാനും വിനേഷിന് സാധിച്ചു.അവസാന അവസരമെന്ന നിലയില്‍ സോഫിയ ചാലഞ്ച് ചെയ്‌തെങ്കിലും വിധി വിനേഷിന് അനുകൂലമായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കടുപ്പമേറിയ എതിരാളിയാണ് വിനേഷിനെ കാത്തിരിക്കുന്നത്. 55 കിലോഗ്രാം വിഭാഗത്തില്‍ ലോക ചാമ്ബ്യനായ ജപ്പാന്റെ മുയ മുകൈദയാണ് അടുത്ത റൗണ്ടിലെ എതിരാളി. യുക്രൈന്‍ താരം യുലിയയെ 6-1ന് തോല്‍പ്പിച്ചാണ് മുയ പ്രീക്വാര്‍ട്ടറിലെത്തിയത്.

Related News