Loading ...

Home Gulf

ക്രൂഡ് ഓയില്‍ : ഇന്ത്യക്ക് ആശ്വസിക്കാവുന്ന തീരുമാനവുമായി സൗദി

റിയാദ് : സൗദിയിലെ അ​രാം​കോ എ​ണ്ണ സം​സ്​​ക​ര​ണ ശാ​ല​ക​ളിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ലോകത്താകമാനമുള്ള ക്രൂഡ് ഓയില്‍ വിതരണത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവ് സംഭവിച്ചിരുന്നു. എന്നാലിത് ഇന്ത്യയെ ബാധിക്കില്ലെന്ന് അരാംകോ ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കിയാതായി റിപ്പോര്‍ട്ട്. വിവിധ ഗ്രേഡിലുള്ള ക്രൂഡ് ഓയിലാണ് വിവിധ രാജ്യങ്ങള്‍ക്ക് സൗദി അറേബ്യ നല്‍കുന്നത്. അതിനാല്‍ ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച ഗ്രേഡിലുള്ള ക്രൂഡ് ഓയില്‍ ആയിരിക്കില്ല അരാംകൊ ഇനി നല്‍കുകയെന്നാണ് സൂചന. ഇതുകൊണ്ടാണ് സൗദിയില്‍ നിന്നും ഇന്ത്യയ്ക്ക് ലഭിക്കുന്ന ക്രൂഡ് ഓയില്‍ അളവില്‍ കുറവ് സംഭവിക്കാത്തത്. കൂടാതെ ക്രൂഡ് ഓയില്‍ സംഭരിക്കാന്‍ വ്യത്യസ്തമായ സംഭരണ പദ്ധതികളും ഇന്ത്യയ്ക്കുണ്ട്. സൗദിയിലെ ക്രൂഡ് ഓയില്‍ ഉത്പാദനത്തില്‍ ഉണ്ടാകുന്ന കുറവ് നേരിയ അളവിലായിരിക്കും വിതരണത്തെ ബാധിക്കുക എന്നാണ് സാമ്ബത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാലും ആക്രമണം മൂലം ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ വര്‍ദ്ധന ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും കാര്യമായി ബാധിച്ചേക്കും. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചിലവുകളെയും വ്യാപാര കമ്മിയെയുമാണ് കാര്യമായി ബാധിക്കുക. ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടാകുന്ന ഓരോ ഡോളര്‍ വര്‍ദ്ധനയും ഒരു വര്‍ഷത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവുകള്‍ 10,700 കോടിയായി ഉയരും. 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യ എണ്ണ ഇറക്കുമതിക്കായി 111.9 ബില്ല്യണ്‍ ഡോളറാണ് ചിലവഴിച്ചത്. അതിനാല്‍ ഇറാനിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. നഷ്ടം നികത്താന്‍ എണ്ണ ഉത്പാദനം പഴയ നിലയില്‍ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സൗദി അറേബ്യ. ആക്രമണത്തെ തുടര്‍ന്ന് പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണയാണ് നഷ്ടമാവുക. സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം 98 ലക്ഷം ബാരലില്‍ നിന്ന് 41ലക്ഷം ബാരലായി കുറയുകയും ചെയ്യും. അതിനാല്‍ കനത്ത നാശനഷ്ടമുണ്ടായ ബുഖ്‍യാഖ് പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും പുനരുദ്ധാരണ നടപടികള്‍ പുരോഗമിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്റാണ് ബുഖ്‍യാഖിലുള്ളത്. ലോകത്തെ പ്രതിദിനമുള്ള പത്ത് കോടി ബാരല്‍ എണ്ണ വിതരണത്തിന്റെ പത്ത് ശതമാനം സൗദി ആണ് ഉല്‍പ്പാദിപ്പിക്കുന്നത്.

Related News