Loading ...

Home Education

മദ്രാസ് ഐ.ഐ.ടി.യില്‍എക്‌സിക്യുട്ടീവ് എം.ബി.എ; ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) മദ്രാസ്, മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം 2020 ജനുവരിയില്‍ എക്‌സിക്യുട്ടീവുകള്‍ക്കായി തുടങ്ങുന്ന എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം. 30 കോഴ്‌സുകളുള്ള പ്രോഗ്രാമില്‍ ഒന്നിടവിട്ടുള്ള വാരാന്ത്യങ്ങളില്‍ ക്ലാസുകള്‍ ഉണ്ടാകും. എക്‌സ്പീരിയന്‍ഷ്യല്‍, ഇന്റഗ്രേറ്റഡ് കോഴ്‌സുകളും പ്രോജക്ടുകളും (ബ്ലന്‍ഡഡ് ലേണിങ്) ഉള്‍പ്പെടുന്നതാണ് പാഠ്യപദ്ധതി. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് പ്രവേശന യോഗ്യത. അതോടൊപ്പം, മൂന്നു വര്‍ഷത്തെ വ്യാവസായിക പരിചയവും വേണം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. സ്‌പോണ്‍സേഡ് വിഭാഗത്തിലും ഏതാനും സീറ്റുകള്‍ ഉണ്ട്. അപേക്ഷ https://doms.iitm.ac.in/emba വഴി ഒക്ടോബര്‍ 21 വരെ നല്‍കാം.

Related News